കോട്ടയം: കെ എസ് സി (എം) സംസ്ഥാന കമ്മിറ്റി 75-ാ മത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം ഗാന്ധി സ്ക്വയറിൽ ദേശസംരക്ഷണ പ്രതിജ്ഞ നടത്തി. സംസ്ഥാന നേതൃസമ്മേളനം കേരളാ ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് ഉദ്ഘാടനം ചെയ്തു.
പ്രാണനെക്കാൾ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന് എൻ ജയരാജ് പറഞ്ഞു.
ഇനി വരുന്ന തലമുറകള്‍ക്കായി മികച്ച രാഷ്ട്രം സൃഷ്ടിക്കാനും സ്വാതന്ത്ര്യത്തിന്റെ മഹത്വം കാത്ത് പാരിപാലിക്കാനും ഓരോരുത്തർക്കും ഉത്തരവാദിത്വം ഉണ്ടെന്നും, മതാന്ധതയ്‌ക്കെതിരേ പോരാടാനും മതനിരപേക്ഷതയുടെ കാവലാളാകാനും വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
കെ എസ് സി (എം) സംസ്ഥാന പ്രസിഡൻ്റ് റ്റോബി തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോർജ്ജുകുട്ടി ആഗസ്തി മുഖ്യ പ്രഭാഷണം നടത്തി.
അലക്സാണ്ടർ കുതിരവേലിൻ, റിൻ്റോ തോപ്പിൽ, അമൽ ചാമക്കാല,ബ്രൈറ്റ് വട്ടനിരപ്പേൽ, കരുൺ സഖറിയാസ്, ആൻ സ്റ്റാൻലി, , റെനിൽ രാജു, കെവിൻ അറയ്ക്കൽ, ആൻസൺ റ്റി ജോസ്, ഡൈനോ ഡെന്നീസ്, മാത്യു എസ് ഫ്രാൻസിസ്, വിന്നി വൽസൺ, ജോ കൈയ്പൻപ്ലാക്കൽ, ജോർജ്ജ് ജേക്കബ്, സൈറസ് ടോം സിറിൽ, എബിൻ റ്റി ഫിലിപ്പ്, ആരോൺ എബി, അലൻ വാണിയപുരയ്ക്കൽ, സിജോ കൊട്ടാരത്തിൽ, ജിബിൻ ജോസ്, തോമസ് വട്ടക്കാലായിൽ, ആൽവിൻ മാപ്ലപറമ്പിൽ, മനു സിബി, എന്നിവർ പ്രസംഗിച്ചു.