Hot Posts

6/recent/ticker-posts

കോട്ടയത്ത് 4.98 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്


കോട്ടയം: ജില്ലയിലെ 4.98 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ഓണക്കിറ്റുകള്‍ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ഒരുങ്ങുന്നു. സഞ്ചി അടക്കം 14 ഇനങ്ങള്‍ അടങ്ങുന്നതാണ് ഓണക്കിറ്റ്. 



ഒരു കിലോ അരി, അരക്കിലോ വെളിച്ചെണ്ണ, അരക്കിലോ ചെറുപയര്‍, കാല്‍കിലോ പരിപ്പ്, 100 ഗ്രാം തേയിലപ്പൊടി, 100 ഗ്രാം മുളകുപൊടി, ഒരു കിലോ ഉപ്പ്, 100 ഗ്രാം മഞ്ഞള്‍പ്പൊടി, അരക്കിലോ ഉണക്കലരി, 50 ഗ്രാം കശുവണ്ടിപരിപ്പ്, 20 ഗ്രാം ഏലയ്ക്കാ, 50 മില്ലി നെയ്, 100 ഗ്രാം ശര്‍ക്കര വരട്ടി എന്നിവയാണ് സൗജന്യ കിറ്റില്‍.




കോട്ടയം ജില്ലയില്‍ പാലാ, വൈക്കം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, തൊടുപുഴ ഡിപ്പോകള്‍ക്കു കീഴിലുള്ള സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ചില്ലറ വില്‍പന കേന്ദ്രങ്ങളിലുമാണ് ഓണക്കിറ്റുകള്‍ തയാറാക്കുന്നത്. 101 കേന്ദ്രങ്ങളിലെ പാക്കിങ് കേന്ദ്രങ്ങളിലായി 437 പേരാണ് ഓണക്കിറ്റ് പായ്ക്കിങ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 


ജില്ലയില്‍ 4,98,280 കാര്‍ഡുടമകള്‍ക്കാണ് കിറ്റ്.പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ കൂടി ഉള്‍പ്പെടുന്ന കോട്ടയം റീജണില്‍ മൊത്തം 12,47,531 കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റുകളാണ് തയാറാക്കുക. കോട്ടയം റീജണില്‍ 212  പായ്ക്കിങ്  കേന്ദ്രങ്ങളിലായി 968 പേര്‍ ഓണക്കിറ്റുകള്‍ തയാറാക്കുന്ന ജോലികളിലാണെന്ന് കോട്ടയം റീജണല്‍ മാനേജര്‍ സുള്‍ഫിക്കര്‍ അറിയിച്ചു.

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ നടന്നു
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി