പാലാ നഗരസഭയിൽ നടപ്പിലാക്കി വരുന്ന ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയും യുവകേരളം, DDUGKY എന്നീ പദ്ധതികളുമായി ചേർന്ന് നഗരസഭയുടെ നേതൃത്വത്തിലാണ് തൊഴിൽമേള നടത്തുന്നത്. പാലാ ടൗൺഹാളിലാണ് തൊഴിൽ മേള.
2026 ഓടെ അഭ്യസ്തവിദ്യരായ 20 ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിയുടെ ലക്ഷ്യം കൈവരിക്കുവാൻ സംഘടിപ്പിക്കുന്ന ഈ തൊഴിൽ മേളയിൽ 18 നും 35 നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്ക് പങ്കെടുക്കാവുന്നതാണ്.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ്റ് 23- ന് രാവിലെ 10 മണിക്ക് മുമ്പായി മുനിസിപ്പൽ ടൗൺഹാളിൽ എത്തിച്ചേരേണ്ടതാണ്.