പാലാ: ജൽ ജീവൻ മിഷൻ പദ്ധതിയുടെ നിർവഹണ പൂർത്തീകരണത്തോടുകൂടി പാലാ നിയോജക മണ്ഡലത്തിലെ എല്ലാ ഗ്രാമീണ മേഖലകളിലും കുടിവെള്ളം ഉറപ്പുവരുത്തുവാൻ സാധിക്കുമെന്ന് മാണി സി കാപ്പൻ എംഎൽഎ അഭിപ്രായപ്പെട്ടു.
ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന ജലസാക്ഷരതാ ജാഥയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണങ്ങാനം ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ലിസമ്മ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിനോദ് ചെറിയാൻ വേരനാനി, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി അസിസ്റ്റൻറ് ഡയറക്ടർ ഫാ.ജോസഫ് താഴത്ത് വരിക്കയിൽ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസമ്മ ജോർജുകുട്ടി, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ജൽ ജീവൻ മിഷൻ പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ, പഞ്ചായത്ത് സെക്രട്ടറി സജിത് മാത്യൂസ്, പഞ്ചായത്തു മെമ്പർമാരായ ജോസുകുട്ടി അമ്പലമറ്റത്തിൽ, രാഹുൽ ജി കൃഷ്ണൻ , ബീനാ ടോമി,ജെസ്സി ജോസ് ,സുധാഷാ ജി,സോബി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ജൽ ജീവൻ മിഷൻ പ്രോജക്ട് ഓഫീസർമാരായ സെബാസ്റ്റ്യൻ അരുചേരിൽ, ഷീബ ബെന്നി, എബിൻ ജോയ് പ്രൊജക്റ്റ് കോ ഓർഡിനേറ്റർമാരായ ജൂബൽ ജോസ്, ജയ്സി മാത്യു, പ്രിയങ്ക മൈക്കിൾ, ഫ്രാൻസീസ് സജി, അനു സാബു, ആഷ്‌ലി ജോസ്, ജീൻസി ജോസ്, ജോബി മണിയങ്ങാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വംകൊടുത്തു.
പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പര്യടനത്തിനു ശേഷം പ്രവിത്താനത്തു നടന്ന സമാപന സമ്മേളനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ അനു മോൾ മാത്യു ഉദ്ഘാടനം ചെയ്തു. ജല്‍ജീവൻ മിഷൻ പദ്ധതിയുടെ സന്ദേശവും ജലസാക്ഷരതയുടെ അനിവാര്യതയും വിളിച്ചോതിക്കൊണ്ട് മുത്തോലി ഗ്രാമപഞ്ചായത്തിൽ നടന്ന ജല സാക്ഷരതാ ജാഥയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് രഞ്ജിത്ത് ജി മീനാഭൻ നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയ രാജുവിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജൻ മുണ്ടമറ്റം, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ജൽ ജീവൻ മിഷൻ പ്രോജക്ട് മാനേജർ കൂനാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.