നവരാത്രി ഉത്സവത്തിന് പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ ഒരുക്കങ്ങൾ ആരംഭിക്കുന്നു. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെയാണ് ആഘോഷം.
15,000 പേരാണ് നവരാത്രി ദിവസങ്ങളിൽ പനച്ചിക്കാട് ക്ഷേത്രനടയിലെ കലാമണ്ഡപത്തിൽ വിവിധ കലകളിൽ അരങ്ങേറ്റം കുറിക്കുന്നതിനു പേര് റജിസ്റ്റർ ചെയ്തത്.ഒക്ടോബർ 2നു പൂജവയ്പ്, 3നു ദുർഗാഷ്ടമി, 4നു മഹാനവമി, 5നു വിജയദശമിയും വിദ്യാരംഭവും നടക്കും.
ദിവസവും വൈകിട്ട് ഏഴിനാണ് ദേശീയ സംഗീത നൃത്തോത്സവം. പൂജവയ്പു ദിവസം വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും വഹിച്ചുകൊണ്ട് കുഴിമറ്റം ഉമാമഹേശ്വരക്ഷേത്രം, ചോഴിയക്കാട് ശ്രകൃഷ്ണക്ഷേത്രം, സ്വാമി വിവേകാനന്ദ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽനിന്ന് ഘോഷയാത്രകൾ വൈകിട്ട് 5.30ന് പരുത്തുംപാറ കവലയിൽ സംഗമിക്കും.