Hot Posts

6/recent/ticker-posts

സ്‍ഫടികം' റീമേയ്‍ക്ക് ചെയ്യാൻ ആഗ്രഹം ; കാർത്തി


കാര്‍ത്തി നായകനാകുന്ന ചിത്രമായി ഇനി റിലീസ് ചെയ്യാനുള്ളത് 'വീരുമനാ'ണ്. മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുത്തയ്യയുടേതാണ് തിരക്കഥയും. 'വിരുമൻ' എന്ന ചിത്രത്തില്‍ താൻ റെയ്‍ബാൻ ഗ്ലാസ് വെച്ചത് മോഹൻലാലിന്റെ സ്‍ഫടികത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്നും  'സ്‍ഫടികം' റീമേയ്‍ക്ക് ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നുവെന്നും കാര്‍ത്തി പറഞ്ഞു. 'വീരുമൻ' പ്രമോഷൻ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തി. സൂര്യയും ജ്യോതികയും ആണ് ചിത്രം നിര്‍മിക്കുന്നത്. 2 ഡി എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറിലാണ് നിര്‍മാണം. രാജശേഖര്‍ കര്‍പ്പൂരയാണ്  സഹനിര്‍മാണം. പ്രകാശ് രാജ്, സൂരി എന്നിവരടക്കമുള്ള താരങ്ങള്‍ അഭിനയിക്കുന്നു. ഓഗസ്റ്റ് 12ന് ആണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. എസ് കെ സെല്‍വകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. യുവൻ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. അതിഥി ഷങ്കറാണ് നായിക. 
Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു