കോട്ടയം: ഉപദ്രവകാരികളായ തെരുവ് നായ്ക്കളെ ഇല്ലായ്മ ചെയ്യുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നാവാശ്യപ്പെട്ട് കേരളാ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന സജി മഞ്ഞകടമ്പൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികളെ വെറുതെ വിട്ടത്.
2016 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോട്ടയം മാർക്കറ്റിൽ തെരുവ് നായ്ക്കളെ കൊന്ന് ഇവയുടെ ശരീരം കെട്ടിത്തൂക്കി നടന്നു എന്നതായിരുന്നു പൊലീസ് കേസ്.
തെരുവ് നായ്ക്കളെ കൊന്നു എന്ന പേരിൽ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന സജി മഞ്ഞകടമ്പിൽ ഉൾപ്പടെ 15 പേർക്ക് എതിരെയായിരുന്നു കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തത്. ആറ് വർഷം നീണ്ട വിചാരണയ്ക്കൊടുവിൽ പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു.
കേസിൽ സജി മഞ്ഞക്കടമ്പിലിനെ ഒന്നാം പ്രതിയായും ജോജി കുറത്തിയാടൻ, സജി തടത്തിൽ, പ്രസാദ് ഉരുളികുന്നം, ജോളി മുക്കക്കുഴി, ജോയ് സി കാപ്പൻ, സാജൻ തൊടുക, ജിൻസ് പെരിയപുരം, ഷാജി പുളിമൂടൻ, പ്രദീപ് പട്ടിത്താനം, ഗൗതം എം നായർ, തോമസ് പാറയ്ക്കൽ, രാജൻ കുളങ്ങര, ബിജു കുന്നേപ്പറമ്പിൽ എന്നിവർക്കെതിരെയായിരുന്നു കേസ്. നിയമവിരുദ്ധമായി സംഘം ചേർന്നതിനും മൃഗങ്ങൾക്കെതിരെ ക്രൂരത കാട്ടിയതിനുമായിരുന്നു കേസ്. പ്രതികൾക്ക് വേണ്ടി അഡ്വ മീര രാധാകൃഷ്ണൻ കോടതിയിൽ ഹാജരായി.