സംരംഭക വർഷം 2022- 23-ന്റെ ഭാഗമായി താലൂക്ക് വ്യവസായ ഓഫീസ് മീനച്ചിലിന്റെയും തീക്കോയി പഞ്ചായത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഹാളിൽ ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു. തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ സി ജെയിംസ് അധ്യക്ഷത വഹിച്ചു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓമന ഗോപാലൻ മേള ഉദ്ഘാടനം ചെയ്തു. പാലാ നഗരവ്യവസായ വികസന ഓഫീസർ ചന്ദ്രൻ പി മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് മെമ്പർമാർ, എസ്.ബി.ഐ, മീനച്ചിൽ ഈസ്റ്റ് ബാങ്ക്, തീക്കോയി സർവ്വീസ് സഹകരണ ബാങ്ക് തുടങ്ങിയ ബാങ്കുകളും കുടുംബശ്രീ, പഞ്ചായത്ത് ലൈസൻസ് സെക്ഷൻ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും എസ്.സി, എസ്.ടി. പ്രമോട്ടഴ്സും പങ്കെടുത്തു.
മേളയിൽ ലോൺ, ലൈസൻസ്, സബ്സിഡി എന്നിവ വിതരണം ചെയ്തു. സംരംഭം തുടങ്ങാൻ ആവശ്യമായ ലൈസൻസുകളും മറ്റ് അനുബന്ധ ഡിപ്പാർട്ട്മെന്റ്കളുടെ സഹായവും മേളയിൽ തന്നെ ലഭ്യമാക്കിയിരുന്നു. ഗ്രാമപഞ്ചായത്തും വ്യവസായ വകുപ്പുമായി ചേർന്ന് ടൂറിസ്റ്റ് മേഖലയായ തീക്കോയി ഗ്രാമപഞ്ചായത്തിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ എല്ലാവിധ സഹായങ്ങളും നൽകുമെന്ന് പ്രസിഡൻ്റ് കെ.സി ജെയിംസ് അറിയിച്ചു.