Hot Posts

6/recent/ticker-posts

തിരുനക്കര ബസ്റ്റാൻഡ് ഒഴിപ്പിയ്ക്കാൻ ഒരുങ്ങുന്നു; വ്യാപാരികൾ പ്രതിഷേധത്തിൽ


കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സ് പൊളിച്ചുപണിയുന്നതിന്റെ ഭാഗമായി കെട്ടിടത്തിലെ വ്യാപാരികളെ നാളെ  (ഓ​ഗസ്റ്റ് 10ന്)
ഒഴിപ്പിക്കുമെന്ന് കോട്ടയം നഗരസഭ. അതേസമയം കെട്ടിടം ഒഴിയില്ലെന്ന നിലപാടിലാണ് വ്യാപാരികൾ. കോംപ്ലക്സ് പൊളിക്കുന്നതിനെതിരെ വ്യാപാരികൾ സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. 



ഹർജി പരിഗണിക്കുന്നതുവരെ സമയം അനുവദിക്കണമെന്നാണ് ആവശ്യം. ഈ കത്ത് നഗരസഭയിലും സമർപ്പിച്ചിട്ടുണ്ട്. കത്തിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയെപ്പോൾ ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്നാണ് സെക്രട്ടറിക്ക് വാക്കാൽ ലഭിച്ച നിർദേശം.



ഇതിനിടെ വ്യാപാരികളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഡി.പി.ആർ തയ്യാറാക്കി ഘട്ടംഘട്ടമായി കെട്ടിടം പൊളിച്ചു പണിയുമെന്നും പൊളിച്ചു മാറ്റാത്ത സ്ഥലങ്ങളിലേക്ക് വ്യാപാരികളെ പുനരധിവസിപ്പിക്കുമെന്നുമുള്ള കൗൺസിൽ തീരുമാനം പ്രകാരമല്ല ഇപ്പോഴത്തെ നടപടികളെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ സമരത്തിനൊരുങ്ങുകയാണ് വ്യാപാരികൾ. 


അതേസമയം, ചില വ്യാപാരികൾ ഈ മാസത്തെ വാടകതുക മുഴുവൻ അടച്ചിട്ടുണ്ട്. കെട്ടിടം ഒഴിപ്പിക്കാൻ എത്തുമ്പോൾ ഇതുകാട്ടി വ്യാപാരികൾ പ്രതിരോധിക്കാൻ സാദ്ധ്യതയുണ്ട്. ഈ മാസത്തെ വാടക അടയ്ക്കാൻ വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്.

ഓണക്കാലത്ത് നല്ല കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. നഗരസഭയുടെ ഒഴിപ്പിക്കൽ നടപടി ഒരുപാട് കുടുംബങ്ങളെ ബാധിക്കുമെന്നും വ്യാപാരികൾ പറയുന്നു. ഈ സാഹചര്യത്തിൽ വ്യാപാരികൾ സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി നേടിയാൽ മാത്രമേ നഗരസഭയ്ക്ക് നടപടിയിൽ നിന്ന് പിന്മാറാൻ കഴിയൂ.

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ