തൊടുപുഴ കുടയത്തൂരില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു.മാളിയേക്കല്‍ കോളനിയിലെ ചിറ്റടിച്ചാല്‍ സോമന്റെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.
വീട്ടിലുണ്ടായിരുന്ന സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ ഷിമ, കൊച്ചുമകന്‍ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. അഞ്ച് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് എല്ലാവരുടെയും മൃതദേഹങ്ങൾ ലഭിച്ചത്.
കുടയത്തൂര്‍ ജംഗ്ഷനിലുള്ള മാളിയേക്കല്‍ കോളനിക്ക് മുകളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിനും 3.30നുമിടെയാണ് ഉരുള്‍പൊട്ടലുണ്ടായത്.
ഉരുള്‍പൊട്ടലില്‍ ഇവരുടെ വീട് പൂര്‍ണമായും തകര്‍ന്നിരുന്നു.