Hot Posts

6/recent/ticker-posts

ഒറ്റ കോഴിമുട്ടയുടെ വില 48,000 രൂപ


ഒരു മുട്ട വാങ്ങാൻ നമ്മളെത്ര രൂപ നൽകും? പത്തിൽ താഴെ. എന്നാൽ 48,000 രൂപയ്ക്ക് ഒരു മുട്ട വിൽക്കുന്നത് വിശ്വസിക്കാനാവുമോ?  അങ്ങനെ ഒരു സംഭവം അങ്ങ് യുണൈറ്റഡ് കിങ്ഡത്തിൽ ഉണ്ടായിരിക്കയാണ്. കാരണമാണ് അതി വിചിത്രം. 

ഒരു കുടുംബത്തിന്റെ വളർത്തു കോഴി തികച്ചും വട്ടത്തിലുള്ള ഒരു മുട്ട ഇട്ടു. അപൂർവങ്ങളിൽ അപൂർവമായ സംഭവമാണ് ഒരു കോഴി തികച്ചും വട്ടത്തിലുള്ള മുട്ട ഇടുക എന്നത്. അങ്ങനെയാണ് ഈ പ്രത്യേകതയുള്ള മുട്ട 48,000 രൂപയ്ക്ക് വിൽക്കാൻ വച്ചത്.

കഴിഞ്ഞ 20 വർഷമായി തന്റെ വീട്ടിൽ രക്ഷപ്പെടുത്തി കൊണ്ടുവരുന്ന കോഴികളെ വളർത്തുന്ന സ്ത്രീയാണ് വെസ്റ്റ് ഓക്‌സ്‌ഫോർഡ്‌ഷയറിലെ അന്നബെൽ മുൽകാഹി. അവരാണ് ഇങ്ങനെ ഒരു മുട്ട ആദ്യമായി കണ്ടെത്തിയത്. 

രണ്ടു പെൺമക്കളുടെ അമ്മയാണ് മുൽകാഹി. കൃത്യം വട്ടത്തിൽ മുട്ടയിട്ട കോഴിയുടെ പേര് ട്വിൻസ്കി എന്നാണ്.  കൃത്യം വട്ടത്തിൽ ഒരു മുട്ട കണ്ടപ്പോൾ മുൽകാഹി അതിനെ കുറിച്ച് ​ഗൂ​ഗിളിൽ സെർച്ച് ചെയ്തു. അപ്പോഴാണ് അത് അപൂർവങ്ങളിൽ അപൂർവമായ സംഭവമാണ് എന്ന് മനസിലായത്. 

അങ്ങനെ എല്ലായ്പ്പോഴും കിട്ടുന്ന ഒന്നല്ല ഇങ്ങനെ ഒരു മുട്ട എന്നും അവർക്ക് മനസിലായി. അങ്ങനെയാണ് ആ മുട്ട തിന്നുന്നില്ല എന്ന് തീരുമാനിച്ചത്. ശേഷം അത് eBay -ൽ വിൽക്കാൻ വച്ചു. അതിൽ നിന്നും കിട്ടുന്ന തുക കൂടുതൽ കോഴികളുടെ സംരക്ഷണ പ്രവർത്തനത്തിന് ഉപയോ​ഗിക്കാം എന്നാണ് അവർ കരുതുന്നത്.
Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു