ന്യൂഡല്‍ഹി: യു.കെയെ പിന്തള്ളി ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് നിലവില്‍ ഇന്ത്യക്കു മുന്നിലുള്ളത്.
യു.കെ. ഇന്ത്യയ്ക്കു പിന്നില്‍ ആറാം സ്ഥാനത്താണുള്ളത്. ഇക്കൊല്ലം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഏഴുശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പത്തുകൊല്ലം മുന്‍പ് ഇന്ത്യ ലോക സാമ്പത്തികശക്തികളുടെ പട്ടികയില്‍ 11-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. അന്ന് ബ്രിട്ടന്‍ അഞ്ചാംസ്ഥാനത്തും.