Hot Posts

6/recent/ticker-posts

സ്റ്റാർ ആയി തിരുവോണം ബംബര്‍; ടിക്കറ്റ് വില കൂട്ടിയിട്ടും ആവശ്യക്കാരേറെ


തിരുവനന്തപുരം: നറുക്കെടുപ്പിന് അഞ്ച് ദിവസം ശേഷിക്കേ തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റ്89.06 ശതമാനവും വിറ്റഴിച്ചു. 60 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. ഇതില്‍ 53,76,000 ടിക്കറ്റുകളും വിറ്റു. 215.04 കോടി രൂപയാണ് ടിക്കറ്റ് വില്‍പ്പനയിലൂടെ സര്‍ക്കാരിന് ഇത് വരെ ലഭിച്ചത്.


2,70,115 ടിക്കറ്റുകളാണ് ഇന്നലെ മാത്രം വിറ്റഴിച്ചത്. 124.5 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ഓണം ബംമ്പര്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ സര്‍ക്കാരിന് കിട്ടിയത്. 


54 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്. അന്ന് ടിക്കറ്റ് വില 300 രൂപയായിരുന്നു. ബാക്കിയുള്ള ടിക്കറ്റുകള്‍ കൂടി വിറ്റഴിച്ചാല്‍ 240 കോടി തുകയാവും മൊത്തമായി സര്‍ക്കാര്‍ ഖജനാവിലെത്തുക.


ഇത്തവണ ടിക്കറ്റ് വില 500 രൂപയാണ്. വില കൂടിയതിനാല്‍ ആവശ്യക്കാര്‍ കുറയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചിട്ടുള്ളത്.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ