പാലാ: സംസ്ഥാനപാതയും സമാന്തരറോഡും സംഗമിക്കുന്ന നാൽകവലയായ പുലിയന്നൂർ ജംഗ്ഷനിൽ സമഗ്ര ട്രാഫിക് നിയന്ത്രണ ക്രമീകരണം ഉണ്ടാവണമെന്നും സമാന്തര റോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഹോം ഗാർഡ് സേവനം ലഭ്യമാക്കണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം അധികൃതരോട് ആവശ്യപ്പെട്ടു.
സ്വകാര്യ വാഹനങ്ങൾ ഏറിയതോടെ ഈ ജംഗ്ഷൻ വളരെ തിരക്കേറിയതായി. സമാന്തരറോഡുവഴി വരുന്നവർക്ക് സംസ്ഥാനപാതയിലേക്ക് പ്രവേശിക്കുവാനും പുലിയൂന്നൂർ- വള്ളിച്ചിറ റോഡിലേക്ക് തിരിയുവാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
മുത്തോലിക്കടവ് ഭാഗത്തേയ്ക്കുള്ള മറ്റൊരു സമീപനപാതയും ഈ ഭാഗത്തുണ്ട്. ഈ റോഡുവഴി വരുന്നവർക്കും സുഗമമായ പ്രവേശനം അസാദ്ധ്യമാണ്. ഈ ഭാഗo അപകടരഹിതമാക്കുന്നതിന് ആവശ്യമായ രൂപകല്പന "നാറ്റ്പാക്ക്; തയ്യാറാക്കി നാളുകൾക്ക് മുന്നേ നൽകിയിരുന്നതാണ്.