ഭരണങ്ങാനം: കേരളത്തിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അവയെ ഉന്മൂലനം ചെയ്യുന്നതിന് യുവജന സംഘടനകൾ ക്രിയാത്മകമായി ഇടപെടണമെന്ന് യൂത്ത് ഫ്രണ്ട് മുൻ ജില്ലാ പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് അംഗവുമായ രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു.
യൂത്ത് ഫ്രണ്ട് (എം) ഭരണങ്ങാനം മണ്ഡലം നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബസ്സിൽ കയറി സ്കൂളിൽ പോകുന്ന പാവപ്പെട്ട വീട്ടിലെ കുട്ടികളാണ് തെരുവ് നായ്ക്കളുടെ ശല്യം ഏറ്റവും അധികം അനുഭവിക്കുന്നത്.
കേരളത്തിലെ രാഷ്ട്രീയ യുവജന സംഘടനകൾ ഒന്നടങ്കം രാത്രി ഒരു മണിക്കൂർ ചെലവഴിച്ചാൽ സംസ്ഥാനത്തു നിന്നും തെരുവ് നായ്ക്കളുടെ ശല്യം പൂർണമായും ഒഴിവാക്കാൻ കഴിയുമെന്നും, രാജ്യത്തിൻറെ വികസന കാര്യങ്ങൾക്ക് വിനിയോഗിക്കേണ്ട കോടിക്കണക്കിന് രൂപ തെരുവുനായ പുനരധിവാസത്തിനായി ചെലവഴിക്കുന്നത് ന്യായീകരിക്കാൻ ആവില്ലെന്നും രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.