Hot Posts

6/recent/ticker-posts

റേഷൻകാർഡ് -ആധാർ ബന്ധിപ്പിക്കൽ


കോട്ടയം: റേഷൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യാത്ത എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിന് സെപ്റ്റംബർ 16 വരെ അവസരം. സപ്ലൈ ഓഫീസുകളിൽ നേരിട്ടോ അക്ഷയ കേന്ദ്രം / സിറ്റിസൺ ലോഗിൻ എന്നിവിടങ്ങളിലോ അപേക്ഷ നൽകി ആധാർ ലിങ്ക് ചെയ്യാം. 


16ന് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത റേഷൻ കാർഡുടമയുടെയും കാർഡിലെ മറ്റ് അംഗങ്ങളുടെയും റേഷൻ വിഹിതം അനുവദിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. 


ഏതെങ്കിലും ഒരു അംഗത്തിന്റെ ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാൻ വിട്ടുപോയാൽ ആ കുടുംബത്തിലേക്കുള്ള റേഷൻവിഹിതം വെട്ടിച്ചുരുക്കുകയും ഇതോടൊപ്പം ആ പേരുകൂടി കാർഡിൽനിന്ന് ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. 


കാർഡുകൾ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടതാണെങ്കിൽ കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റാനും നിർദേശമായിട്ടുണ്ട്.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു