പാലാ: മുടങ്ങിക്കിടന്ന വേതനമെല്ലാം വൈകിയാണെങ്കിലും ലഭിച്ച പാലാ കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർ കോർപ്പറേഷന് നേടിക്കൊടുത്തത് വമ്പൻ വരുമാനം. ഡിപ്പോയ്ക്ക് നിശ്ചയിച്ചിരിക്കുന്നത് 56 ഷെഡ്യൂളിന് 12 ലക്ഷത്തിൽപരം രൂപയാണ്.
എന്നാൽ ഇന്നലെ 52 ബസുകളിൽ നിന്നായി കോർപ്റേഷൻ്റെ ഖജനാവിലേക്ക് പാലാ ഡിപ്പോ എത്തിച്ചത് 1503661 രൂപയാണ്. ഓരോ ബസിനുമായി ശരാശരി 28916 രൂപ വീതം ഡിപ്പോയ്ക്ക് ലഭിച്ചു.
ഒരു കിലോമീറ്ററിന് (ഇ.പി.കെ.എം) 57.68 രൂപയും.12 4.31 % നേട്ടവുമാണ് ജീവനക്കാരും ഡിപ്പോ അധികൃതരും ചേർന്ന് കളക്ട് ചെയ്തത്. വെളുപ്പിന് 5.40 ന് തുടങ്ങുന്ന കോട്ടയം ചെയിനിൽ ഉള്ള ഫാസ്റ്റ് പാസഞ്ചർ സർവ്വീസാണ് ഉയർന്ന ഇ.പി.കെ.എം നേടിയത്. 34263 രൂപ ഈ ബസിന് ലഭിച്ചു.