രാത്രിയില്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാനായി കെഎസ്‌ആര്‍ടിസി ഒരുക്കിയ സ്ലീപ്പർ ബസുകൾ ജനപ്രിയമാകുന്നു. ഒരുമാസം മുൻപാണ് വയനാട് ജില്ലയിൽ ബസ്സുകള്‍ ആരംഭിച്ചത്. ബത്തേരി ഡിപ്പോയിലാണ് പ്രവര്‍ത്തനം.
ബഡ്‌ജറ്റ് ടൂറിസം സെല്‍ പദ്ധതിയില്‍ നാല് ബസ്സുകളാണുള്ളത്. ആദ്യം മൂന്നെണ്ണമായിരുന്നു. ആവശ്യക്കാര്‍ ഏറിയതോടെ ഒന്നുകൂടി തയ്യാറാക്കി. എസി മുറികളാണ് ബസ്സിനുള്ളില്‍ സജ്ജീകരിച്ചിട്ടുള്ളത്. ബെഡ്ഡുകള്‍, ബര്‍ത്തുകള്‍, ഇരിപ്പിടം തുടങ്ങിയ സൗകര്യങ്ങളുണ്ട്.
ഒറ്റയ്‌ക്കും കുടുംബമായും താമസിക്കാം. ഡോര്‍മെറ്ററികളാണ് കുടുംബങ്ങള്‍ക്ക് നല്‍കുക. വിദേശികളടക്കം സ്ലീപ്പര്‍ ബസ് തേടി എത്തുന്നുണ്ട്. താമസിക്കാന്‍ പണച്ചെലവ് കുറവാണെന്നതാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.