കെഎസ്ആർടിസി തൊഴിലാളികൾക്ക് സെപ്റ്റംബർ 3, 5 (ഇന്നും തിങ്കളാഴ്ചയും) തീയതികളിലായി ശമ്പളം നല്കുമെന്ന് ഗതാഗത മന്ത്രി. സാധനങ്ങൾ വാങ്ങുന്നതിന് അനുവദിച്ച കൂപ്പൺ ആരിലും അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി ആന്റണി രാജു.
ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൂപ്പൺ അനുവദിച്ച് ഉത്തരവിറക്കിയത്. സപ്ലൈക്കോ, കൺസ്യൂമർ ഫെഡ്, മാവേലി സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങാനുള്ള കൂപ്പണാണ് ജീവനക്കാർക്ക് നൽകുന്നത്. ജൂലൈ,ആഗസ്റ്റ് മാസത്തെ ശമ്പളത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിനു പകരമാണ് കൂപ്പൺ അനുവദിച്ചത്.
എന്നാൽ സാധനങ്ങൾ വാങ്ങാൻ കൂപ്പൺ നല്കുന്നതിൽ സിഐടിയു എതിർപ്പ് പ്രകടിച്ചു. കൂപ്പൺ വേണ്ടെന്നും ശമ്പളത്തിന് പകരം കൂപ്പൺ സ്വീകരിക്കില്ലെന്നും സിഐടിയു വ്യക്തമാക്കി.