പാലാ: പാലാ ഗവൺമെൻ്റ് പോളിടെക്നിക്കൽ ട്രീറ്റ്മെൻ്റ് പ്ലാൻ്റോടുകൂടിയ കുടിവെള്ളവിതരണ പദ്ധതി നടപ്പാക്കുന്നതിന് 96,28,000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാണി സി കാപ്പൻ എംഎൽഎ അറിയിച്ചു.
മഴവെള്ള സംഭരണിയിൽ ശേഖരിക്കുന്ന ജലം ശുദ്ധീകരിച്ചു കുടിവെള്ളമാക്കാൻ ഈ പദ്ധതി പ്രയോജനപ്പെടും. ആറു ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കാണ് സ്ഥാപിക്കുന്നത്. ഇതോടെ പോളീടെക്നിക്കൽ അനുഭവപ്പെടുന്ന രൂക്ഷമായ ശുദ്ധജല ക്ഷാമത്തിന് ശ്വാശ്വത പരിഹാരമാകും.
പദ്ധതിയുടെ നിർമ്മാണോൽഘാടനം 15 ന് വൈകിട്ട് 4ന് പോളിടെക്നിക്കിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആർ ബിന്ദു നിർവ്വഹിക്കും. മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും.