പാലാ: സംശുദ്ധ രാഷ്ട്രീയപ്രവർത്തനത്തിൻ്റെ ഉത്തമ മാതൃകയായിരുന്നു അന്തരിച്ച മുൻ മന്ത്രി പ്രൊഫ.എൻ എം ജോസഫെന്ന് മാണി സി കാപ്പൻ എംഎൽഎ അനുസ്മരിച്ചു.
പൊതുജീവിതത്തിൽ കറ പുരളാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. ജനപ്രതിനിധികൾ എങ്ങനെ ആയിരിക്കണമെന്ന സന്ദേശമാണ് എൻ എം ജോസഫിൻ്റെ ജീവിതമെന്നും അനുശോചന സന്ദേശത്തിൽ മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.