Hot Posts

6/recent/ticker-posts

പുതിയ കാലഘട്ടത്തിൽ അദ്ധ്യാപകരുടെ പ്രാധാന്യം നഷ്ടപ്പെടുന്നതായി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്


പാലാ: വിദ്യാർത്ഥികൾക്ക് നല്ല ശിക്ഷണവും തെറ്റുകൾക്ക് ലഘു ശിക്ഷയും നൽകിയിരുന്ന അദ്ധ്യാപകരുടെ അധികാരവും അവകാശവും പുതിയ കാലഘട്ടത്തിൽ നഷ്ടപ്പെടുന്നത് ആശങ്കാജനകമെന്ന്  ഗവ: ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പറഞ്ഞു. അദ്ധ്യാപകരെ ഇപ്പോൾ ടൂഷൻ ടീച്ചർ എന്ന നിലയിൽ മാത്രമാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



മുൻപ് അദ്ധ്യാപക കേന്ദ്രീകൃതമായിരുന്നു വിദ്യാഭ്യാസ മേഖല ഇന്ന് വിദ്യാർത്ഥികളാണ്  നിയന്ത്രിക്കുന്നത്. വിദ്യാർത്ഥികളുടെ തെറ്റുകൾക്ക് അവരെ തിരുത്തുവാൻ നൽകിയ ലഘുശിക്ഷകൾ അവരുടെ നന്മകൾക്ക് വേണ്ടിയായിരുന്നു എന്നത് സമൂഹം തിരിച്ചറിഞ്ഞതാണ്. തൻ്റെ ശിഷ്യനെ ശിക്ഷിക്കുന്നത് വ്യക്തപരമായിരുന്നില്ല. 



 അദ്ധ്യാപകദിന വാരാചരണത്തോടനുബന്ധിച്ച് കേരള സംസ്കാരവേദി ജില്ലാ കമ്മിറ്റി പാലായിൽ സംഘടിപ്പിച്ച അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്കാര വേദി ജില്ലാ പ്രസിഡന്റ് ബാബു. ടി.ജോൺ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.


റിട്ട. അദ്ധ്യാപകൻ ജോസഫ് വാണിയിടത്തിനെയും മറ്റ് അദ്ധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, ടോബിൻ. കെ.അലക്സ്, പെണ്ണമ്മ ജോസഫ്, ബാബു.ടി.ജോൺ, രാജൻ മുണ്ടമറ്റം, പി.ജെ.ആൻ്റ്ണി, പി.ജെ. മാത്യു, മാത്തുക്കുട്ടി ചേന്നാട്ട്, മാത്യു .ടി. തെളളി, ജയ്സൺമാന്തോട്ടം ,മൈക്കിൾ സിറിയക്, ജോർജ്കുട്ടി ജേക്കബ്, ഷാജി ജോസഫ്, ജോ ജോ സ്കറിയാ എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി