Hot Posts

6/recent/ticker-posts

കേരളാ റബർ ലിമിറ്റഡിന്റെ മിനി റബർ പാർക്ക് പാലകരയിൽ സ്ഥാപിക്കണമെന്ന് സമരസമിതി


സംസ്ഥാന സർക്കാർ പുതുതായി രൂപികരിച്ച കേരളാ റബർ ലിമിറ്റഡിന്റെ വെള്ളൂരിലെ റബർ വ്യവസായ പാർക്കിന്റെ കീഴിൽ മിനി റബർ പാർക്ക് മുൻ ഭരണ സമതിയുടെ അഴിമതി മൂലം വർഷങ്ങളായി പൂട്ടി കിടക്കുന്ന പാലകര പി എൽ സി ഫാക്ടറിയുടെ പത്ത് ഏക്കർ സ്ഥലത്ത് ആരംഭിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് പിഎൽസി സമര സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. 



ഇപ്പോൾ ഈ സ്ഥലം കാട് കയറി നശിച്ചു കിടക്കുകയാണ്. പിഎൽസിയിൽ റബർപാൽ കൊടുത്തിട്ട് പണം തിരിച്ച് കിട്ടാത്തവരുടേയും, നിക്ഷേപകരുടേയും, തൊഴിലാളികളുടേയും കൂട്ടായ്മയായ പിഎൽസി സമര സമതിയോഗത്തിൽ സമരസമതി ചെയർമാൻ സന്തോഷ് കുഴിവേലി അദ്ധ്യക്ഷത വഹിച്ചു.




അനിൽ കാട്ടാത്തുവാലയിൽ, ജോജോ വഞ്ചിപുരയ്ക്കൽ, മാത്തച്ചൻ നീരാളക്കോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. 




എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരെ സംരക്ഷിക്കുന്നവർക്ക് സഹായം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു. വനിതാ കോൺഗ്രസ് അവശ്യപ്പെട്ടു.

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു