Hot Posts

6/recent/ticker-posts

75 രൂപയ്ക്ക് മൾട്ടിപ്ലക്സ് തീയേറ്ററുകളിൽ സിനിമ കാണാം!


ദേശിയ സിനിമ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള 4000 മൾട്ടിപ്ലക്സ് തീയേറ്ററുകളിൽ സെപ്റ്റംബർ 16ന് 75 രൂപയ്ക്ക് സിനിമ കാണാം. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടേതാണ് തീരുമാനം.



സിനെപോളിസ്, പിവിആർ, എഎംസി പോലുള്ള വലിയ മൾട്ടിപ്ളെക്സ് ശൃഖലകകൾ ആണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ ദേശിയ ചലച്ചിത്ര ദിനമായി ആഘോഷിക്കുന്നത് സെപ്റ്റംബർ 3 ആണ്.  അന്ന് അവിടെ ഉള്ളവർക്ക് പ്രധാന മൾട്ടിപ്ളെക്സ് ശൃഖലയുടെ തീയേറ്ററുകളിൽ വെറും 3 അമേരിക്കൻ ഡോളർ അതായത് 240 ഇന്ത്യൻ രൂപക്ക് സിനിമ കാണാം.  ഇന്ത്യയിൽ സിനിമ കാണാൻ അന്നേ ദിവസം 75 രൂപ മതി.



കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സഹായിച്ച പ്രേക്ഷകർക്ക് ഉള്ള സമ്മാനമാണ് ഈ ഇളവ് എന്നാണ് മൾട്ടിപ്ളെക്സ് അസോസിയേഷൻ ഇന്ത്യയുടെ പ്രവർത്തകർ പറഞ്ഞത്. 


ഈ കൊല്ലം ആദ്യ പാതിയിൽ ഇറങ്ങിപ്പോയ ആർആർആർ, വിക്രം, കെജിഎഫ് പോലുള്ള ചിത്രങ്ങൾക്ക് വൻ വരവേല്പും കളക്ഷനും ആണ് കിട്ടിയത്.  ടോപ് ഗൺ പോലെയുള്ള ഇംഗ്ലീഷ് ചിത്രങ്ങളും ഇന്ത്യയിൽ നല്ല രീതിയിൽ ഓടി.  ടോപ് ഗൺ എറണാകുളത്തെ മൾട്ടിപ്ലെക്സിൽ കഴിഞ്ഞ ദിവസം നൂറു ദിവസം പൂർത്തീകരിക്കുകയുണ്ടായി.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു