Hot Posts

6/recent/ticker-posts

10 വർഷത്തിലധികം പഴക്കമുള്ള ആധാർ കാർഡ് പുതുക്കണം


പ​ത്ത് വ​ർ​ഷം മു​മ്പു​ള്ള ആ​ധാ​ർ കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ പു​തു​ക്ക​ണ​മെ​ന്ന് യു​നീ​ക് ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ
(​യുഐഡിഎഐ). മേ​ൽ​വി​ലാ​സ​വും പേ​രും ഫോ​ൺ​ന​മ്പ​റും മ​റ്റ് വി​വ​ര​ങ്ങ​ളും ഓ​ൺ​​ലൈ​നി​ൽ മൈ ​ആ​ധാ​ർ ​പോ​ർ​ട്ട​ലി​ലൂ​ടെ​യും ആ​ധാ​ർ
കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യും പു​തു​ക്കാം. 


അതേസമയം ഈ പുതുക്കൽ നിർബന്ധമായി ചെയ്യണമോ എന്ന കാര്യം യുഐഡിഎഐ വ്യക്തമാക്കിയിട്ടില്ല.തിരിച്ചറിയൽ രേഖകൾ പുതുക്കുന്നത് പോലെ തന്നെ ആധാറും പത്ത് വർഷം കൂടുമ്പോൾ പുതുക്കണം. വ്യക്തി വിവരങ്ങളും ഫോൺ നമ്പറും വിലാസവും ഫോട്ടോയുമെല്ലാം ഇത്തരത്തിൽ പത്ത് വർഷം കൂടുമ്പോൾ പുതുക്കണം. 


കഴിഞ്ഞ പത്ത് വർഷമായി ആളുകളെ തിരിച്ചറിയുന്നതിനുള്ള ഒരു രേഖയായി ആധാർ ഉപയോഗിക്കുന്നുണ്ട്. സർക്കാർ ആനുകൂല്യങ്ങൾ  നേടുന്നതിനും ആധാർ പലപ്പോഴും നിർബന്ധമാക്കാറുണ്ട്. 


ആധാർ നമ്പറോ എൻറോൾമെന്റ് സ്ലിപ്പോ ഇല്ലാത്തവർക്ക് സർക്കാർ സബ്‌സിഡികളും ആനുകൂല്യങ്ങളും നേടാൻ കഴിയില്ലെന്ന് ഓഗസ്റ്റിൽ യുഐഡിഎഐ പുറത്തിറക്കിയ സർക്കുലറിൽ  അറിയിച്ചിരുന്നു. 


ആധാർ നമ്പർ ഇല്ലാതെ സർക്കാർ നൽകുന്ന സബ്‌സിഡികളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തുന്നത് തടയാനായി ആധാർ നിയമങ്ങൾ കർശനമാക്കാൻ എല്ലാ കേന്ദ്ര മന്ത്രാലയങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് സർക്കുലർ വ്യക്തമാക്കുന്നു.  

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു