മയക്കുമരുന്നിനെതിരെ വ്യത്യസ്തമായ രീതിയിൽ തന്നെ പോരാടുകയാണ് ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സെക്കൻഡറി സ്കൂളിലെ കുട്ടികൾ.കേരളാ പോലീസിന്റെ നോ 'ഡ്രഗ്സ്' പദ്ധതിക്ക് പിന്തുണ അറിയിച്ചുകൊണ്ട് കേരള ഡിജിപിയ്ക്ക് കത്തുകൾ എഴുതിയിരിക്കുയാണ് ഇവിടുത്തെ കുട്ടികൾ.
ഇതുകൂടാതെ മയക്കുമരുന്നിനെതിരെയുള്ള നിരവധി ബോധവത്കരണ പരിപാടികളും സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് ചെയ്യുവാനുള്ള ഒരുക്കത്തിലുമാണ് അംബികയിലെ കുട്ടികൾ.
തപാൽ വരാചരണത്തിന്റെ ഭാഗമായി പാലാ ഹെഡ് പോസ്റ്റ് ഓഫിസിൽ നടന്ന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ സിഎസ് പ്രദീഷ് മുഖ്യപ്രഭാഷണം നടത്തി. പോസ്റ്റ് മാസ്റ്റർ വി.ആർ. ശോഭന, മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവ് കെകെ ബിനു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
കത്ത് പോസ്റ്റ് ചെയ്തതിനുശേഷം കുട്ടികൾ പാലാ പോസ്റ്റ് ഓഫീസ് സന്ദർശിക്കുകയും ചെയ്തു. സോഷ്യൽ മീഡിയ, ഇൻറർനെറ്റ് തുടങ്ങിയവ മാത്രം കണ്ടു പരിചയിച്ച പുത്തൻ തലമുറയിലെ കുട്ടികൾക്ക് പോസ്റ്റ് ഓഫീസ് സന്ദർശനം പുത്തൻ അനുഭവമായി.
കുട്ടികളുടെ സംശയങ്ങൾക്ക് പോസ്റ്റ് മാസ്റ്റർ വി ആർ ശോഭന, കെ കെ ബിനു, നീതുലക്ഷ്മി തുടങ്ങിയവർ മറുപടി നൽകി. പോസ്റ്റ് ഓഫീസിലെ ദൈനംദിന പ്രവർത്തനങ്ങൾ ജീവനക്കാർ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.