മാനന്തവാടി: കാരക്കമല എഫ്സിസി മഠത്തില്‍ സത്യാഗ്രഹ സമരം തുടരുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് നേരെ ആക്രമണം എന്ന് പരാതി. മഠത്തിലെ മറ്റ് അംഗങ്ങളില്‍ നിന്ന് ആക്രമണം നേരിട്ടെന്ന് കാണിച്ച് ലൂസി കളപ്പുര വെള്ളമുണ്ട പൊലീസില്‍ പരാതി നല്കി.
മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു എന്നാരോപിച്ചാണ് ലൂസി കളപ്പുര സത്യാഗ്രഹം നടത്തുന്നത്.
രണ്ടാഴ്ചയോളമായി സിസ്റ്റര്‍ ലൂസി കളപ്പുര സത്യാഗ്രഹ സമരത്തിലാണ്.
കാരക്കാമല എഫ്സിസി മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു എന്നാരോപിച്ചാണ് സമരം. ഈ മാസം ആറിന് മഠത്തില്‍ വച്ച് മറ്റ് അംഗങ്ങള്‍ ശാരീരികമായി ഉപദ്രവിച്ചു എന്നും കോടതി വിധി അട്ടിമറിക്കപ്പെടുകയാണെന്നും കാണിച്ച് സിസ്റ്റര്‍ ലൂസി വെള്ളമുണ്ട പൊലീസില്‍ പരാതി നല്കി. നിരന്തരം മാനസികവും ശാരീരികവുമായ ആക്രമണങ്ങള്‍ തുടരുകയാണ്.