മതവിശ്വാസത്തെ തെറ്റായി അവതരിപ്പിക്കുന്ന പ്രവണത മലയാള സിനിമകളിൽ ഈ അടുത്ത കാലത്തായി വളരെ കൂടുതലാണെന്നും ഇതിന് പിന്നിൽ സംഘടിത ലോബികൾ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപത. വിശ്വാസത്തിലോ മത ആചാരത്തിലോ ഇല്ലാത്ത കാര്യങ്ങൾ മതത്തിന്റെ ഭാഗമാണ് എന്ന തരത്തിൽ അവതരിപ്പിക്കുന്നത്.
പൊതു സമൂഹത്തെ വഴി തെറ്റിക്കുന്നത് കാരണമാകും. സിനിമകളിലെ ഇത്തരം തെറ്റായ പ്രവണതകളുടെ അവസാനത്തെ ഉദാഹരണമാണ് വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരുടെ തിരക്കഥയിൽ സംഗീത് പി. രാജൻ സംവിധാനം നിർവഹിക്കുകയും ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിക്കുകയും ബേസിൽ ജോസഫ്, ജോണി ആന്റണി, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുകയും ചെയ്ത 'പാൽതു ജാൻവർ' എന്ന സിനിമ.
ഈ ചിത്രത്തിൽ ക്രൈസ്തവ പുരോഹിത വേഷം ചെയ്യുന്ന ദിലീഷ് പോത്തന്റെ കഥാപാത്രം ക്രൈസ്തവ പൗരോഹിത്യത്തെ വികലമായി അവതരിപ്പിച്ചിരിക്കുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗം അല്ലാത്തതും അംഗീകരിക്കാത്തതുമായ ആഭിചാര ക്രിയകൾ ആണ് പ്രാർത്ഥന എന്ന രീതിയിൽ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.