രാമപുരം മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
ഐ ഇ ഡി സി യുടെയും, നോവിയൻ ഹബ്ബിന്റെയും ആഭിമുഖ്യത്തിൽ വിവിധ ഡിപ്പാർട്മെന്റുകളിലെ വിദ്യാർഥികൾ നൂതന ആശയങ്ങൾ ഉൾക്കൊണ്ട് തയ്യാറാക്കിയതാണ് പ്രൊജക്ടുകൾ. കാലാവസ്ഥാ കേന്ദ്രം, ഓട്ടോമാറ്റിക് ബെൽ കൺട്രോളർ, ഓട്ടോമാറ്റിക് ടൈം കീപ്പർ, സ്മാർട്ട് നോട്ടീസ് ബോർഡ്, ഡിജിറ്റൽ ഡേ ഓർഡർ സിസ്റ്റം, സ്മാർട്ട് എനർജി സേവർ, ഐ ഇ ഡി സി നോവിയൻ ഹബ്, വെബ്സൈറ്റ് ഡെവലപ്മെന്റ് തുടങ്ങിയവയാണ് നിർമിച്ചത്.
ഒക്ടോബർ 14 വെള്ളിയാഴ്ച കോളെജ് ഓഡിറ്റോരിയത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ഇതോടൊപ്പം മികച്ച പഠന നിലവാരം പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌ക്കാര വിതരണവും നടന്നു. സമ്മേളനത്തിൽ കോളേജ് മാനേജർ റവ.ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു.