2013 നവംബറിൽ മിമിക്രി കലാകാരൻ ചങ്ങനാശേരി മുങ്ങോട്ട് പുതുപ്പറമ്പിൽ ലെനീഷ് കൊല്ലപ്പെട്ടു. പാമ്പാടി കുന്നേൽപാലത്തിനു സമീപം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രണയബന്ധത്തിൽ നിന്നു ലെനീഷ് പിന്മാറിയതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നു കണ്ടെത്തി. സംഭവത്തിൽ കാമുകി ശ്രീകല അറസ്റ്റിലായി.
2017 ഫെബ്രുവരിയിൽ ആർപ്പൂക്കര സ്‌കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിലെ ഫിസിയോതെറപ്പി വിദ്യാർഥി ലക്ഷ്മിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്നു. പ്രണയം നിരസിച്ചതായിരുന്നു ആക്രമണത്തിനു കാരണം. ആദർശ് എന്ന യുവാവും ജീവനൊടുക്കിയിരുന്നു.
പാലാ സെന്റ് തോമസ് കോളജ് ക്യാംപസിൽ ഫുഡ് ടെക്‌നോളജി വിദ്യാർഥിനി നിഥിനാമോൾ കൊല്ലപ്പെട്ടത് 2017 ഒക്ടോബറിൽ ആയിരുന്നു.
പ്രണയത്തിൽ നിന്ന് പിന്മാറിയതായിരുന്നു ആക്രമണകാരണം. സഹപാഠി അഭിഷേക് അറസ്റ്റിലായി.
ഇക്കഴിഞ്ഞ ദിവസം കറുകച്ചാലിൽ പ്രണയത്തിൽ നിന്ന് പിൻമാറിയതിന്റെ പേരിൽ യുവാവ് 17 കാരിയെ കത്രിക ഉപയോഗിച്ച് കുത്തിയിരുന്നു. പാമ്പാടി കുറ്റിക്കല്‍ സ്വദേശിയായ പതിനേഴുകാരിക്കാണ് പരിക്കേറ്റത്. വയറില്‍ കുത്താനുള്ള ശ്രമം തടയുമ്പോള്‍ കൈയില്‍ കുത്ത് കൊള്ളുകയായിരുന്നു. സംഭവത്തില്‍ പാമ്പാടി പൂതകുഴി ചീനികടുപ്പില്‍ അഖില്‍ സി.സുനിലി(21)നെ കറുകച്ചാല്‍ പോലീസ് അറസ്റ്റുചെയ്തു.