കുറ്റക്കാരനെങ്കില്‍ കോണ്‍ഗ്രസ് നേതാവും എം.എല്‍.എ.യുമായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി. തെറ്റുകാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍നിന്ന് തന്നെ പുറത്താക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു.
അന്വേഷണത്തിനായി ഒരു കമ്മിഷനേയും കോണ്‍ഗ്രസ് വെയ്ക്കില്ല. എല്‍ദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. വിശദീകരണത്തിന്റെ ഉത്തരം കിട്ടിയാല്‍ കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.
നേരത്തെ, തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയുേെടപരില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, മാനഹാനിയുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കോവളം പോലീസ് കേസെടുത്തത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിന് രണ്ടു സ്ത്രീകളെയും പ്രതിചേര്‍ത്തിട്ടുണ്ട്.
പരാതി ലഭിച്ചിട്ടും കോവളം പോലീസ് കേസെടുത്തില്ലെന്ന ആക്ഷേപം ഉയര്‍ന്നതിനിടെയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി കമ്മിഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍ ഉത്തരവിട്ടത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റിനു മുന്നിലും വഞ്ചിയൂര്‍ പോലീസിനും നല്‍കിയ മൊഴിയുടെയും അടിസ്ഥാനത്തില്‍ കുന്നപ്പള്ളിക്കെതിരേ മറ്റൊരു കേസും രജിസ്റ്റര്‍ചെയ്‌തേക്കും.