Hot Posts

6/recent/ticker-posts

മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ നടുവേദന പരിശോധന ക്യാമ്പ്


പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നടുവേദന സംബന്ധമായ രോഗങ്ങൾക്ക് പ്രത്യേക പരിശോധന ക്യാമ്പ് നടത്തുന്നു. ന്യൂറോ സർജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18,19 ,20 തിയതികളിൽ ഉച്ചയ്ക്ക് 2.00 മുതൽ വൈകിട്ട് 4.00 വരെ നടത്തപ്പെടുന്ന സൗജന്യ ക്യാമ്പിൽ ന്യൂറോസർജറി വിഭാഗം ഡോക്ടർമാരായ ഡോ. ശ്യാം ബാലസുബ്രഹ്മണ്യൻ, ഡോ. സുശാന്ത്. എസ് എന്നിവരുടെ നേതൃത്വത്തിൽ രോഗികളെ പരിശോധിക്കും.



നടുവേദന, കഴുത്തുവേദന , തലവേദന, കാലിലേക്കുള്ള വേദന, കൈകളുടെയും കാലുകളുടെയും അകാരണമായ മരവിപ്പ്, പുകച്ചിൽ, നടക്കാൻ ബുദ്ധിമുട്ട്, എന്നിവ ഉള്ളവർക്ക് ഈ സൗജന്യ പരിശോധന ക്യാമ്പിൽ പങ്കെടുക്കാം. 


ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷൻ, ഡോക്ടർ കൺസൾട്ടേഷൻ എന്നിവയ്ക്ക് പുറമെ മറ്റ് പരിശോധനകൾക്ക് പ്രത്യേക ഇളവുകളും ലഭ്യമാണ്. മെഡിക്കൽ ക്യാമ്പിലേക്കുള്ള മുൻകൂർ ബുക്കിങ്ങിനായി +91 82816 99263 എന്ന നമ്പറിൽ ബന്ധപ്പെടുക.



Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു