Hot Posts

6/recent/ticker-posts

ജോസഫ് വിഭാഗത്തില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്; ജോസ് പാറേക്കാട്ട് കേരള കോണ്‍ഗ്രസ് എമ്മിലേയ്ക്ക്


പാലാ: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവും ജനറല്‍ സെക്രട്ടറിയുമായ ജോസ് പാറേക്കാട്ട് കേരള കോണ്‍ഗ്രസ് – എമ്മിലേയ്ക്ക്. കെഎസ്‌സി കാലഘട്ടം മുതല്‍ പരമ്പരാഗത ജോസഫ് വിഭാഗത്തില്‍ അടിയുറച്ച് നിന്ന ജോസ് പാറേക്കാട് ഏതാനും നാളുകളായി കേരള കോണ്‍ഗ്രസില്‍ സജീവമായിരുന്നില്ല.


കഴിഞ്ഞ പുനസംഘടനയില്‍ ജോസഫ് വിഭാഗത്തിന്‍റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. മീനച്ചില്‍ പഞ്ചായത്തില്‍ നിന്നുള്ള ഏക സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു പൂവരണി സ്വദേശിയായ ജോസ്.


കേരളാ കോൺഗ്രസ് മാണി – ജോസഫ് – ജോർജ് വിഭാഗങ്ങൾ ഒന്നായിരുന്ന സംയുക്ത കേരളാ കോൺഗ്രസിൽ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു.


അക്കാലത്ത് ബാർ കോഴ ആരോപണത്തെ തുടർന്ന് ധനമന്ത്രി പദം രാജിവച്ചു പാലായിലേക്ക് ആദ്യമായെത്തിയ കെ എം മാണിസാറിന് പാലാ കുരിശുപള്ളി കവലയിൽ നൽകിയ സ്വീകരണത്തിൽ പാറേക്കാടൻ നടത്തിയ തീപ്പൊരി പ്രസംഗം അണികളെ ആവേശം കൊള്ളിക്കുന്നതായിരുന്നു.


പരമ്പരാഗത ജോസഫ് വിഭാഗത്തില്‍ മൂന്നര പതിറ്റാണ്ടു കാലമായി  സജീവ സാന്നിധ്യമായിരുന്നു. കെഎസ്‌സി – ജെ, യൂത്ത് ഫ്രണ്ട് – ജെ എന്നീ വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളിലും സംസ്ഥാന ജനറല്‍ സെക്രട്ടറി പദവി വഹിച്ചിരുന്നു.

അടുത്തിടെ ജോസ് പാറേക്കാട് കേരള കോണ്‍ഗ്രസ് – എമ്മില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ ചുമതലകളില്‍ നിന്നും നീക്കം ചെയ്തതായി കേരള കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരുന്നു.

എന്നാല്‍ തനിക്ക് ഇത്തരമൊരു അറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് ജോസ് വ്യക്തമാക്കിയിരുന്നു. ജോസ് കെ മാണിയുടെ നേതൃത്വം അംഗീകരിച്ച് യഥാര്‍ഥ കേരള കോണ്‍ഗ്രസായി മാറിയ മാതൃസംഘടനയില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നാണ് ജോസ് പാറേക്കാടിന്‍റെയും കൂട്ടരുടെയും നിലപാട്.

Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി