Hot Posts

6/recent/ticker-posts

ഇലന്തൂരില്‍ ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ നിന്ന് വീണ്ടും അസ്ഥികൾ കണ്ടെടുത്തു


പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ വീട്ടില്‍ കൂടുതല്‍ പേര്‍ ഇരകളായെന്ന സംശയം ബലപ്പെടുന്നു. വീടിന്റെ കിഴക്കുവശത്തുനിന്ന് അസ്ഥികളും കണ്ടെടുത്തു. ഇത് മനുഷ്യന്റേത് തന്നെയാണോയെന്ന് വ്യക്തമല്ല. ഫോറന്‍സിക് സംഘം ഇത് പരിശോധിക്കും.


റോസ്‌ലിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് അസ്ഥി കഷ്ണം കണ്ടെത്തിയത്. പ്രത്യേകം പരിശീലനം ലഭിച്ച മായ, മര്‍ഫി നായ്ക്കളെ ഉപയോഗിച്ചാണ് പൊലീസ് പരിശോധന നടത്തുന്നത്. 


നരബലിയില്‍ കൂടുതല്‍ ഇരകളുണ്ടെന്ന സംശയം പൊലീസിനുണ്ട്. നായ മണം പിടിച്ച മരത്തിന്റെ ചുവട്ടിലും പൊലീസ് പരിശോധിക്കുന്നുണ്ട്. വീട്ടുവളപ്പില്‍ പല ഭാഗങ്ങളിലായി മഞ്ഞള്‍ കൃഷിയുണ്ട്. സാധാരണ മഞ്ഞള്‍ നടുന്ന രീതിയിലല്ല ഇത്. 


ഒരോ ഭാഗത്തും കുറച്ചു കുറച്ചായിട്ടാണ് നട്ടിരിക്കുകയാണ്. ഈ സ്ഥലങ്ങളില്‍ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടോയെന്നാണ് പൊലീസിന് സംശയം. കൂടാതെ പ്രതികളെ ചോദ്യം ചെയ്‌തപ്പോള്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. 


അടുത്തിടെ ചെമ്ബകം നട്ട പ്രദേശത്തും നായ മണം പിടിച്ച്‌ നിന്നിരുന്നു. ഭഗവല്‍ സിംഗിന്റെ വീടിനുള്ളില്‍ ഫോറന്‍സിക് പരിശോധനയും പുരോഗമിക്കുകയാണ്.

Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു