പാലായിലെ ടൂറിസം അമിനിറ്റി സെന്റർ തുറന്നു കൊടുക്കുന്നതു സംബന്ധിച്ച് സത്വര നടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ പി.കെ.ജയശ്രീ. കലക്ടർ നടത്തിയ പരാതി പരിഹാര അദാലത്തിൽ പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ നൽകിയ പരാതിയിലാണ് ഇക്കാര്യത്തിൽ സത്വര നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയത്.
അമിനിറ്റി സെന്റർ അടിയന്തരമായി തുറന്നു കൊടുക്കണമെന്നും അതിനായി പൊളിച്ച ടൗൺ ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂര പുനർനിർമിക്കണമെന്നും പാലാ പൗരാവകാശ സമിതി നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
5 കോടിയിലേറെ രൂപ മുടക്കി നിർമിച്ച അമിനിറ്റി സെന്റർ കെട്ടിടവും ഇവിടേക്കുള്ള ഇരുമ്പു പാലവും നാശത്തിന്റെ വക്കിലാണ്. രണ്ട് വർഷം മുമ്പാണ് അമിനിറ്റി സെന്റർ ഉദ്ഘാടനം നടന്നത്.