വയനാട്: പനമരത്ത് നിന്ന് കാണാതായ വനിതാ എസ്.എച്ച്.ഒയെ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നാണ് കെ.എ എലിസബത്തിനെ കണ്ടെത്തിയത്. തിങ്കളാഴ്ച മുതലാണ് ഇവരെ കാണാതായത്.
ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. വയനാട് നിന്നുള്ള പോലീസ് സംഘം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
എന്തിനാണ് ഇവര്‍ മാറി നിന്നത്, എന്തിനായിരുന്നു ഈ ഒരു ദുരൂഹത എന്ന കാര്യത്തില്‍ പോലീസ് സംഘം എത്തിയ ശേഷം മാത്രമേ വ്യക്തതയുണ്ടാകുകയുള്ളൂ. തിങ്കളാഴ്ച പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് ഔദ്യോഗിക യാത്ര എന്നുപറഞ്ഞാണ് എലിസബത്ത് പനമരം സ്റ്റേഷനില്‍നിന്ന് ഇറങ്ങിയത്.
ഇവരുടെ ഔദ്യോഗിക നമ്പര്‍ ഉള്‍പ്പെടെ രണ്ട് മൊബൈല്‍ നമ്പറുകളും സ്വിച്ച് ഓഫ് ആയിരുന്നു. പാലക്കാട് ഇവരെ കണ്ടുവെന്നും കോഴിക്കോട് എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചു എന്നീ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നെങ്കിലും എലിസബത്ത് എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
മാറി നിന്നതിന് കാരണം എന്താണെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.