Hot Posts

6/recent/ticker-posts

കേരള സ്‌റ്റേറ്റ് ജൂനിയർ നെറ്റ്ബോള്‍ ചാംപ്യന്‍ഷിപ്പ് 15, 16 തീയതികളില്‍


കേരള സ്‌റ്റേറ്റ് ജൂണിയര്‍ നെറ്റ് ബോള്‍ ചാംപ്യന്‍ഷിപ്പ് ഈ മാസം 15, 16 തീയതികളില്‍ പാലാ സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിൽ നടക്കും.
സംസ്ഥാന, ജില്ലാ നെറ്റ് അസോസിയേഷനുകളും സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷന്‍, അല്‍ഫോന്‍സാ കോളേജ്, കാര്‍മല്‍ പബ്‌ളിക് സ്‌കൂള്‍ എന്നിവര്‍ സംയുക്തമായാണ് മല്‍സരം സംഘടിപ്പിക്കുന്നത്.


മന്ത്രി വിഎൻ വാസവൻ ചാമ്പ്യൻഷിപ്പ് ഉ​ദ്ഘാടനം ചെയ്യും. മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും. ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തും.


ഇന്ന് (ഓ​ഗസ്റ്റ്14) വൈകിട്ട് 5ന് കൊട്ടാരമറ്റത്ത് നിന്നും ആരംഭിക്കുന്ന വിളംബരറാലി പാലാ എസ്എച്ച്ഒ കെ.പി തോംസൺ ഫ്‌ളാഗ് ഓഫ് ചെയ്യും. 15ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി സമ്മാനദാനം നിര്‍വഹിക്കും. നഗരസഭാ അധ്യക്ഷന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര അധ്യക്ഷത വഹിക്കും. 


നെറ്റ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി എസ് നജിമുദീന്‍, ഡോ ടി.സി തങ്കച്ചന്‍ നഗരസഭാംഗം ബിജി ജോജോ തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ സണ്ണി വി സക്കറിയ , ഡോ സുനില്‍ തോമസ്, ക്യാപ്ടന്‍ സതീശ് തോമസ്, സെന്‍ എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.


Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി