പാലാ: ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പാലാ മുനിസിപ്പാലിറ്റി 22-ാം വാര്‍ഡില്‍ അരുണാപുരത്ത് കടപ്പാട്ടൂര്‍ ജംഗ്ഷനില്‍ നിന്നും കോട്ടയം റൂട്ടില്‍ പുതുതായി ആരംഭിച്ച സാഗര ഫിഷറീസിന്‍റെ മതിലിനോടു ചേര്‍ന്ന് പുരാതനമായ കുളിക്കടവ് വെയിസ്റ്റ് ഇട്ട് നശിപ്പിക്കുകയും, കടവിലേക്കുള്ള 4 അടിയേളം വരുന്ന വഴി മണ്ണിട്ട് നികത്തി സര്‍ക്കാര്‍ ഭൂമി കയ്യേറിയ സംഭവവത്തില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അരുണാപുരം ബൂത്ത് കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.
കുളിക്കടവ് വെയിസ്റ്റിട്ട് നശിപ്പിച്ചത് സാഗരാ ഫിഷറീസ് എന്ന അനധികൃത കെട്ടിടം പണിത സമയത്താണെന്നും, മീന്‍ കടയുടെ ബോര്‍ഡ് പുറമ്പോക്കു ഭുമിയിലാണ് സ്ഥാപിച്ചിരിക്കുന്നതെന്നും യോഗം ആരോപിച്ചു.
ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ മഴ പെയ്യുമ്പോഴുണ്ടാകുന്ന ജലം ഒഴുകിപ്പോകുന്നത് ഈ വഴിയിലൂടെയാണ്. ഈ ഭാഗത്തുണ്ടായിരുന്ന ഓടയുടെ തുറന്നുകിടന്ന ഭാഗത്ത് അനധികൃതമായി കോണ്‍ക്രീറ്റ് ചെയ്ത് അടച്ചുകെട്ടി വെള്ളം ഒഴുകിപ്പോകുന്നതിനായി അവിടെ ഒരു ചെറിയ പൈപ്പ് സ്ഥാപിച്ചിരിക്കുകയാണ് കടയുടമ.
സാഗരാ ഫിഷറീസിലെ വെയിസ്റ്റ് വെള്ളം പൂര്‍ണ്ണമായും മീനച്ചിലാറ്റിലേക്കാണ് ഒഴുക്കിവിടുന്നതെന്നും, മതിയായ സെപ്റ്റിക്ക് ടാങ്കുകളോ, പാര്‍ക്കിംഗ് സൗകര്യങ്ങളോ ഇല്ലാതെയാണ് ഈ ഇരുനില കെട്ടിടത്തിന് പെര്‍മിറ്റ് നല്‍കിയിരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
കുളികടവ് എത്രയും വേഗം പുനസ്ഥാപിക്കണമെന്നും, അനധികൃത നിര്‍മ്മാണങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. കയ്യേറ്റത്തിനെതിരെ പാലാ മുനിസിപ്പല്‍ സെക്രട്ടറി, പാലാ ആര്‍.ഡി.ഒ, പുലിയന്നൂര്‍ വില്ലേജ് ഓഫീസര്‍, പി.ഡബ്ല്യു.ഡി എ.ഇ എന്നിവര്‍ക്കി പരാതി നല്‍കിയതായും ഭാരവാഹികള്‍ അിറയിച്ചു. ബൂത്ത് പ്രസിഡന്‍റ് അര്‍ജുന്‍ സാബുവിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഡി.സി.സി മെമ്പര്‍ അഡ്വ.ആര്‍.മനോജ് ഉദ്ഘാടനം ചെയ്തു.