ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ ഡിസബിലിറ്റി സ്റ്റഡീസും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയും ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയും ജില്ല ലീഗൽ സർവ്വീസ് അതോറിറ്റിയുടെ സഹകരണത്തോടെ അന്താരാഷ്ട്ര സാന്ത്വന പരിചരണ ദിനാഘോഷം നടത്തി.
പ്രസ്തുത യോഗത്തിൽ ഭക്ഷണകിറ്റും വീൽചെയർ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെയും മെഡിക്കൽ കിറ്റിൻ്റെയും വിതരണം ദയ പാലിയേറ്റീവ് നടത്തി. അംഗപരിമിതരായിട്ടും പല മേഖലകളിൽ പ്രശസ്തരായ വ്യക്തിത്വങ്ങളായ ബിജു വർഗ്ഗീസ്, ബോബി ജെയിംസ്, അൻ്റോ ജോസഫ്, ലക്ഷ്മി എന്നിവരെ ആദരിച്ചു.
ഫ്രീഡം ഓഫ് വീൽസ് എന്ന പേരിലുള്ള അംഗപരിമിതരായ കലാകാരന്മാരുടെ ഗാനമേളയും നടത്തപ്പെട്ടു. യോഗത്തിൽ എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സാബു തോമസ്, എംജി യൂണിവേഴ്സിറ്റി ഐയുസിഡിഎസ് ഡയറക്ടറും ദയ ജോയിൻ്റ് സെക്രട്ടറിയുമായ ഡോ പിടി ബാബുരാജ്, കോട്ടയം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സബ് ജഡ്ജ് സുധീഷ് കുമാർ, ജില്ലാ പാലിയേറ്റീവ് കോർഡിനേറ്റൽ അജിൻ ലാൽ ജോസഫ്, ദയ ചെയർമാൻ പിഎം ജയകൃഷ്ണൻ, സെക്രട്ടറി രാജീവ് കല്ലറയ്ക്കൽ ,വൈസ് ചെയർമാനും പാരാ ലീഗൽ വോളിൻ്റിയറുമായ സോജ ബേബി, ദയ കമ്മിറ്റി അംഗവും പൈനാവ് ജില്ലാ ഹോസ്പിറ്റൽ നഴ്സിംഗ് ഓഫീസർ ഗ്രേഡ് 1 മായ , സിന്ധു പി നാരായണൻ ,ദയ ജനറൽ കൗൺസിൽ അംഗം ലിൻസ് ജോസഫ്, കോർഡിനേറ്റൽ ജോസഫ് പീറ്റർ, ഐയുസിഡിഎസ് ഷോട്ട് ടേം ഡിപ്ലോമ കോഴ്സ് കോഓഡിനേറ്റർ മേരി സീമ എന്നിവർ പ്രസംഗിച്ചു.