Hot Posts

6/recent/ticker-posts

കടലാസ് ഉൽപാദനത്തിന് ഒരുങ്ങി കെപിപിഎൽ; ഉദ്ഘാടനം നാളെ


കോട്ടയം: വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ (കെപിപിഎൽ) വ്യാവസായികാടിസ്ഥാനത്തിലുള്ള ഉൽപാദനപ്രക്രിയ നാളെ ആരംഭിക്കും. കെപിപിഎല്ലിൽ രാവിലെ 10നു മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും. 


മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. ഗുണമേന്മയുള്ള 45 ജിഎസ്എം ന്യൂസ് പ്രിന്റാണ് ആദ്യഘട്ടം നിർമിക്കുക. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുനരുജ്ജീവിപ്പിച്ചാണു കെപിപിഎൽ ആരംഭിച്ചത്. 


ജനുവരി ഒന്നിനു പുനരുദ്ധാരണ പ്രക്രിയ ആരംഭിച്ച് 5 മാസം കൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കി. പുനരുദ്ധാരണത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഒക്ടോബറോടെ പൂർത്തീകരിച്ചു.


ഇതോടെ, തടിയിൽ നിന്നും ഉപയോഗിച്ച പാഴ്ക്കടലാസിൽ നിന്നും പൾപ്പ് ഉൽപാദിപ്പിച്ച് പേപ്പർ നിർമാണ ഘട്ടത്തിലേക്ക് കെപിപിഎൽ കടക്കുകയാണ്. തടികൊണ്ടുള്ള പൾപ്പും ഡീ-ഇങ്കിങ്ങ് പ്ലാന്റിലൂടെ പാഴ്ക്കടലാസിൽ നിന്നുള്ള പൾപ്പും സംയോജിപ്പിച്ചാണു കടലാസ് നിർമിക്കുന്നത്.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു