Hot Posts

6/recent/ticker-posts

"നിയുക്ത ചെയർമാനാ"ക്കിയ വിവരം അറിഞ്ഞിട്ടില്ലെന്ന് ബൈജു കൊല്ലംപറമ്പിൽ

സമൂഹമാധ്യമങ്ങളിൽ പ്രചരിയ്ക്കുന്ന പോസ്റ്റർ

പാലായുടെ  "നിയുക്ത ചെയർമാനാ"ക്കിയ  വിവരം അറിഞ്ഞിട്ടില്ലെന്ന് ബൈജു കൊല്ലംപറമ്പിൽ. ബിഎം ടിവി പകർത്തിയ ചിത്രങ്ങ ദുരുപയോ​ഗം ചെയ്താണ് പോസ്റ്ററുകൾ പ്രചരിക്കുന്നത്. 

പാലാ നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജൂ കൊല്ലംപറമ്പിലിനെ "നിയുക്ത നഗരസഭാ ചെയർമാനാക്കി" സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്ററിനെക്കുറിച്ച് തനിക്കോ പാർട്ടിയ്ക്കോ യാതൊരു അറിവുമില്ലെന്ന് ബൈജു കൊല്ലംപറമ്പിൽ പ്രതികരിച്ചു. 


നഗരസഭാ ചെയർമാൻ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദങ്ങളുടെ ഇടയ്ക്കാണ് ബൈജുവിൻ്റെ പൂർണ്ണകായ ചിത്രം ഉപയോ​ഗിച്ചുള്ള പോസ്റ്റർ  "പാലായുടെ നിയുക്ത നഗരപിതാവ് ബൈജു കൊല്ലംപറമ്പന് അഭിവാദ്യങ്ങൾ" എന്ന അടിക്കുറിപ്പോടെ പ്രചരിയ്ക്കുന്നത്. 


പാലാ ലോയേഴ്സ് ചേംബർ ഉദ്ഘാടന വേളയിൽ ബി.എം. ടി.വി പ്രതിനിധി പകർത്തിയ ചിത്രമാണ് ഇത്തരത്തിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ചിത്രം താൻ സ്റ്റാറ്റസായി ഇട്ടിരുന്നുവെന്നും അത് ഉപയോ​ഗിച്ച് ആരോ ഒപ്പിച്ച പണിയാണിതെന്നും അദ്ദേഹം പറഞ്ഞു.


തൽപ്പര കക്ഷികൾ സൃഷ്ടിക്കുന്ന വ്യാജപ്രചരണങ്ങളാണ് ഇത്. നഗരസഭ ഭരണം സംബന്ധിച്ച് ഇടതുപക്ഷ മുന്നണിയുടെ തീരുമാനങ്ങൾ അപ്പാടെ അനുസരിച്ച് എല്ലാവരും മുന്നോട്ട് പോകുമെന്നും അതിൽ മായം ചേർക്കാൻ തയ്യാറല്ലന്നും ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു.


എൽഡിഎഫ് ജില്ലാ പ്രസിഡന്റും കേരള കോൺഗ്രസ്‌(എം) ജില്ലാ പ്രസിഡന്റും ഇത് സംബന്ധിച്ച്  നയം വ്യക്തമാക്കിയിട്ടുണ്ട്. മുന്നണി തീരുമാനങ്ങൾക്ക് അപ്പുറം ആരും പ്രവർത്തിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി