പ്രായപൂര്‍ത്തിയാകാത്ത സഹപാഠിക്കൊപ്പം കഴിഞ്ഞ കേസില്‍ 20 വയസുള്ള യുവതി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ സേലം ജില്ലയിലാണ് സംഭവം. അറസ്റ്റിലാകുമ്പോള്‍ യുവതി ഗര്‍ഭിണിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ആണ്‍കുട്ടിയെ കാണാതായെന്ന് കാണിച്ച് പോലീസില്‍ ബന്ധുക്കള്‍ പരാതിനല്‍കിയിരുന്നു. അന്വേഷണത്തിനൊടുവിലാണ് തന്നെക്കാള്‍ മുതിര്‍ന്ന പെണ്‍കുട്ടിക്കൊപ്പം താമസിച്ചു വന്നിരുന്നതായി കണ്ടെത്തിയത്.
ഇരുവരേയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും.ഇവര്‍ വിവാഹിതരായിരുന്നോവെന്നും പോലീസ് ചോദിച്ചറിയാന്‍ ശ്രമിക്കുന്നുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന് യുവതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.