Hot Posts

6/recent/ticker-posts

മലങ്കര -മീനച്ചിൽ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു


തിരുവനന്തപുരം: കോട്ടയം ജില്ലയിലെ 13 പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്ന മലങ്കര- മീനച്ചില്‍ കുടിവെള്ള പദ്ധതിക്ക് ഭരണാനുമതി നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 1250 കോടി രൂപയുടെ പദ്ധതിയിലൂടെ അരലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാകും. വര്‍ഷം മുഴുവന്‍ ജലം ലഭിക്കുന്നതാണ് പദ്ധതി. 


മലങ്കര ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള മലങ്കര റിസര്‍വോയറില്‍ നിന്ന് കോട്ടയം ജില്ലയിലെ 13 പഞ്ചായത്തുകള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന സമഗ്ര പദ്ധതിയാണിത്. നീലൂരില്‍ സ്ഥാപിക്കുന്ന ജലശുദ്ധീകരണ ശാലയില്‍ നിന്ന്  പ്രതിദിനം 40 ദശലക്ഷം ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 


മുന്‍ മന്ത്രി കെ.എം. മാണിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്തതാണ് പദ്ധതി. ഒന്നേമുക്കാല്‍ ഏക്കറോളം ഭൂമി ഇതിനായി കണ്ടെത്തി ഏറ്റെടുത്തിരുന്നു. എന്നാല്‍ പല തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി കാരണം പദ്ധതി നീണ്ടുപോവുകയായിരുന്നു. കുടിവെള്ള ക്ഷാമം നേരിടുന്ന ഈ പഞ്ചായത്തുകളില്‍ ജലജീവന്‍ മിഷനിലൂടെ പദ്ധതി നടപ്പാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. 


ഈ പദ്ധതിക്ക് ബദലായി കൂറ്റനാല്‍ കടവിലും കളരിയാമാക്കലിലും മീനച്ചിലാറിന് കുറുകേ ചെക്ക് ഡാമുകള്‍ നിര്‍മിച്ച് മൂന്നു പദ്ധതികളായിട്ട് മറ്റൊരു പദ്ധതി പരിഗണിച്ചു പഠനം നടത്തിയിരുന്നു. എന്നാല്‍ മീനച്ചിലാറിലെ ജലദൗര്‍ലഭ്യം മൂലം ഇവ പ്രായോഗികമല്ലെന്ന് കണ്ടെത്തി ഉപേക്ഷിക്കുകയായിരുന്നു. 


മലങ്കര കുടിവെള്ള പദ്ധതിയുടെ ചെലവ് കൂടുതലാണെങ്കിലും വര്‍ഷം മുഴുവന്‍ ജലം ലഭ്യത ഉറപ്പാക്കാനും ജനങ്ങള്‍ക്ക് കടുത്ത വേനലില്‍ പോലും കുടിവെള്ളം തടസ്സമില്ലാതെ വിതരണം ചെയ്യാനും സാധിക്കുമെന്നതിനാല്‍ വീണ്ടും ഈ പദ്ധതിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ജലവിഭവ വകുപ്പിന്റെ സമഗ്ര ഗ്രാമീണ കുടിവെള്ള പദ്ധതിയായ ജലജീവന്‍ മിഷന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് മലങ്കര- മീനച്ചില്‍ കുടിവെള്ള പദ്ധതി എന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്ഥലം എംഎല്‍എമാരെയും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി യോഗം വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. 

ജലജീവന്‍ മിഷന്റെ നാലാമത്തെ SLSSC (STATE LEVEL SCHEME SANCTIONING COMMITTIEE)  അംഗീകാരം നല്‍കിയെങ്കിലും SWSM (STATE WATER AND SANITATION MISSION) ഈ പദ്ധതി ഒന്നു കൂടി സമഗ്രമായ പഠനത്തിന് വിധേയമാക്കി പുനപരിശോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതി പുനപരിശോധനയ്ക്കു ശേഷം അഞ്ചാമത്തെ SWSM മീറ്റിങ്ങില്‍ പദ്ധതി അവതരിപ്പിച്ച് അംഗീകാരം നേടിയെടുത്തു. 

മലങ്കര- മീനച്ചില്‍ പദ്ധതിയിലൂടെ കുടിവെള്ളം ലഭിക്കുന്ന 13 പഞ്ചായത്തുകള്‍  ചുവടെ:

മൂന്നിലവ്, മേലുകാവ്, കടനാട്, രാമപുരം

തിടനാട്, ഭരണങ്ങാനം, മീനച്ചില്‍, തലപ്പലം

തലനാട്, തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍

പതിമൂന്ന് പഞ്ചായത്തുകളിൽ സമഗ്ര ശുദ്ധജല വിതരണ പദ്ധതിക്ക് അംഗീകാരം നൽകിയ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്ത്യനെ പാലായിൽ ചേർന്ന വിവിധ സംഘടനകളുടെ യോഗം അഭിനന്ദിച്ചു യോഗത്തിൽ ജയ്സൺമാന്തോട്ടം അദ്ധ്യക്ഷത വഹിച്ചു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു