Hot Posts

6/recent/ticker-posts

പാലാ നഗരത്തിലെ പ്രധാന പാതകൾ അടിയന്തിരമായി റീ ടാർ ചെയ്യണമെന്ന് ആൻ്റോ പടിഞ്ഞാറേക്കര


പാലാ: ശബരിമല തീർത്ഥാടനവും ജൂബിലി തിരുനാളും ഉത്സവങ്ങളും പടിവാതിലിൽ എത്തിയിരിക്കുന്ന സാഹചര്യത്തിൽ പാലാ നഗരത്തിലെ പ്രധാന പാതകൾ അടിയന്തിരമായി റീടാർ ചെയ്ത് സുഗമമായ ഗതാഗതത്തിന് സജ്ജമാക്കണമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര കോട്ടയത്ത് പി.ഡബ്ല്യു.ഡി അധികൃതരുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടു.


നഗരത്തിലേക്ക് വരുന്ന എല്ലാ പി.ഡബ്ല്യു.ഡി റോഡുകളേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലാ കെ.എം.മാണി ബൈപാസിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ തുടക്കത്തിലും അവസാന ഭാഗത്തും ഭൂമി ഏറ്റെടുക്കൽ പൂർത്തിയായ ഭാഗത്ത് വെററ് മിക്സ് മെററി ലിംഗും ഡസ്ററ് പ്രൂഫ് ടാറിംഗും നടത്തി നഗരഗതാഗതം ഉത്സവകാലത്ത് സുഗമമാക്കുന്നതിന് സത്വര നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് നഗരസഭാ ചെയർമാൻ നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടു.




നഗര റോഡിലെ തടസ്സം ഒഴിവാക്കി കൂടുതൽ വാഹനങ്ങൾ യാത്ര ചെയ്യുന്ന 3.62 കി.മീ നീളമുള്ള പാലാ ബൈപാസിലെ 160 മീറ്റർ ഭാഗത്തെ വർഷങ്ങളായുള്ള തടസ്സങ്ങൾ വാഹന യാത്രക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഈ ഭാഗം മാത്രം പൂർത്തിയാക്കാതിരുന്നത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. റോഡിലെ തകരാറുകൾ പരിഹരിക്കപ്പെടുമെന്ന് ട്രാഫിക് ഉപദേശക സമിതി യോഗത്തിൽ അധികതർ ഉറപ്പു നൽകിയിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. 


എം.പി.മാരായ ജോസ്.കെ.മാണിയും തോമസ് ചാഴികാടനും പൊതുമരാമത്ത് മന്ത്രിയുമായി നടത്തിയ ചർച്ചയിലും റോഡ് നവീകരണം ഉറപ്പു നൽകിയിരുന്നു. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടും തുടർനടപടികൾ നടക്കാത്തതിൽ വലിയ പ്രതിഷേധം ഉയരുകയാണെന്ന് ചെയർമാൻ ചർച്ചയിൽ ചൂണ്ടിക്കാട്ടി. 


അവശേഷിക്കുന്ന ഏറ്റെടുക്കൽ ജോലികളും പൂർത്തിയാക്കേണ്ടതുണ്ട്. ഇതോടൊപ്പം പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്തെ മിനി ബൈപാസ് ,വൺവേ ഗതാഗതമുള്ള റിവർവ്യൂറോഡ്, ജനറൽ ആശുപത്രി റോഡ് എന്നിവയും ഉത്സവകാലത്തിനു മുമ്പായി നീ ടാർ ചെയ്യേണ്ടതുണ്ട് എന്ന് ചെയർമാൻ ആവശ്യപ്പെട്ടു. 

ജോസ് കെ.മാണിയുടെ ശ്രമഫലമായി ലഭിച്ചകേന്ദ്രഫണ്ട് വിനിയോഗിച്ച് പൂർത്തിയാക്കിയ സിവിൽ സ്റ്റേഷൻ വരെയുള്ള ഒന്നാം ഘട്ടത്തിനും കോഴാ റോഡ് മുതൽ അരുണാപുരം വരെയുള്ള മൂന്നാം ഘട്ടത്തിനും തടസ്സങ്ങൾ ഇല്ലാതെ പൂർത്തിയാക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിലും രണ്ടാം ഘട്ടത്തിലെ തടസ്സങ്ങൾക്ക് ഇതേ വരെ പൂർണ്ണ പരിഹാരമായിമായിട്ടില്ല.

നടപടി ഉണ്ടാവും; എക്സിക്യൂട്ടീവ് എൻജിനീയർ

കോട്ടയം: ശബരിമല പാതയിലെ തിരക്കേറിയ പാലാ നഗരപ്രദേശത്തെ പ്രധാന പാതകളിൽ നിലവിലുള്ള തകരാറുകൾ പരിഹരിച്ച് സുഗമമായ ഗതാഗത സൗകര്യ o ഉറപ്പാക്കുന്നതിന് സത്വര നടപടി ഉടൻ സ്വീകരിക്കുമെന്ന് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ.ജോസ് രാജൻ ഉറപ്പു നൽകിയതായി നഗരസഭാ ചെയർമാൻ പറഞ്ഞു. 'ബൈപാസിലെ തടസ്സ ഭാഗത്തും ആവശ്യമായ പണികൾ ഉടൻ തന്നെ നടത്തും. കരാർ വച്ചിട്ടുള്ള പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട കോൺട്രാക്ടർക്ക് നിർദ്ദേശം നൽകിയതായും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചിച്ചു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു