Hot Posts

6/recent/ticker-posts

പാലാ ബൈപാസിലെ നിർമാണ പ്രവർത്തനങ്ങൾക്ക് നാളെ തുടക്കം


പാലാ കെ.എം.മാണി ബൈപാസിൻ്റെ രണ്ടാംഘട്ടത്തിൻ്റെ ആരംഭത്തിലും അവസാന ഭാഗത്തും ഉണ്ടായിരുന്ന തടസ്സത്തിന് ശാശ്വത പരിഹാരമാകുന്നു. ഇരു ഭാഗത്തുമുള്ള നൂറ്റി അറുപത് മീറ്റർ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നാളെ ( ചൊവ്വ ) തുടക്കം കുറിക്കും.


ശബരിമല തീർത്ഥാടനത്തിനും പാലാ ജുബിലി തിരുനാളിനും മുന്നേ ഈ ഭാഗത്തെ നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുമായി ഇക്കഴിഞ്ഞ ദിവസം ചർച്ച നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ അതിവേഗനിർമ്മാണ നടപടികൾ ആരംഭിക്കുവാൻ നിർദ്ദേശം നൽകിയതിനെ തുടർന്നാണ്  പ്രവർത്തനങ്ങൾക്ക് ശരവേഗ നടപടികൾ ഉണ്ടായത്.


ഇതിനായി പൊതുമരാമത്ത് വകുപ്പ് 80 ലക്ഷം രൂപയാണ് ചില വഴിക്കുന്നത്. കോടതി വിധിയിലൂടെ ഭൂമി ഏറ്റെടുക്കൽ വില നിർണ്ണയ തർക്കം തീർപ്പായിരുന്നുവെങ്കിലും ഇനിയും ഏതാനും ഭാഗം വിട്ടു കിട്ടേണ്ടതായിട്ടുണ്ട് എങ്കിലും ഈ ഭാഗത്ത് തടസ്സരഹിത ഗതാഗതം സാദ്ധ്യമാക്കുന്നതിനായി നിർമ്മാണം ആരംഭിക്കുവാൻ തീരുമാനിക്കുകയായിരുന്നു.

തുടക്കത്തിൽ പാലാ സിവിൽസ്റ്റേഷന് എതിർവശം മുതൽ സെന്റ് മേരീസ് സ്കൂൾ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഓട നിർമ്മാണം നടത്തി മെറ്റൽ സോളിംഗ്‌ നടത്തും. പിന്നീട് ടാറിം​ഗ് നടത്തും.കോഴാ റോഡ് ജംഗ്ഷനിലും തുടർന്ന് നിർമ്മാണം നടത്തും. ഉത്സവ സീസണിൽ നഗരഗതാഗതം തടസ്സപ്പെടാതെയും അപകടരഹിതമായും നടക്കുന്നതിന് ബൈപാസിലെ അവശേഷിക്കുന്ന ഭാഗം കൂടി ടാറിംഗ് നടത്തുന്നതോടെ സാദ്ധ്യമാകും


വൈദ്യുത തൂണുകൾ മാററുന്നതിന് 8.32 ലക്ഷം രൂപ വൈദ്യുതി ബോർഡിന് നൽകി: ചെയർമാൻ

പാലാ: പാലാ സമാന്തര റോഡിലെ നിർമ്മാണം അവശേഷിക്കുന്ന സിവിൽ സ്റ്റേഷന് എതിർവശമുള്ള ഭാഗത്ത് റോഡിന് നടുവിൽ നിൽക്കുന്ന വൈദ്യുതപോസ്റ്റുകൾ വൈദ്യുതി ബോർഡ് ഈ ആഴ്ച്ച തന്നെ മാറ്റി സ്ഥാപിക്കുവാൻ തീരുമാനമായി.

വൈദ്യുത ബോർഡ് അധികൃതരുമായി ഇതു സംബന്ധിച്ച് വൈദ്യുത ഭവനിൽ  നടത്തിയ ചർച്ചയെ തുടർന്നാണ് അടിയന്തിരമായി വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കുന്നതിന് തീരുമാനമായത്. ഇതിനായുള്ള പണികൾ രണ്ടു ദിവസത്തിനകം തുടങ്ങും. 

മാറ്റി സ്ഥാപിക്കലിനായി 8.32 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് വൈദ്യുതി ബോർഡിന് നൽകി കഴിഞ്ഞു.റോഡ് പണികൾ സുഗമമാക്കുന്നതിന് വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിക്കേണ്ടിയിരുന്നു. 


3.63 കി.മീ നീളം വരുന്നതും നഗരത്തിലേക്ക് വരുന്നതായ എല്ലാ പ്രധാന പാതകളെയും ബന്ധിപ്പിച്ച് മൂന്നു ഘട്ടമായി നിർമ്മിച്ചതുമായ പാലാ ബൈപാസിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ ഇരുഭാഗത്തുമുള്ള തടസ്സങ്ങൾ  ഗതാഗത കുരുക്ക് സൃഷ്ടിച്ചിരുന്നു. ഈ ഭാഗം കൂടി നവീകരിക്കുന്നതോടെ ഇതുവഴിയുള്ള യാത്ര സുഗമമാകുമെന്ന് പാലാ നഗരസഭാ ചെയർമാൻ ആന്റോ പടി‍ഞ്ഞാറേക്കര പറഞ്ഞു.

വർഷങ്ങൾക്ക് മുന്നേ പണം അനുവദിച്ചിരുന്നുവെങ്കിലും ഭൂമി ഏറ്റെടുപ്പ് പൂർത്തിയാവാതെ വന്നത് അവസാനഘട്ട നിർമ്മാണത്തിന് തടസ്സമായി. നഗരസഭയുടെ ഇടപെടലിനെ തുടർന്ന് ഉത്സവ സീസണ് മുമ്പായി നിർമ്മാണം പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിച്ച പൊതുമരാമത്ത് മന്ത്രിയെ പ്രത്യേകം അഭിനന്ദിക്കുന്നുതായും ആന്റോ പടി‍ഞ്ഞാറേക്കര അറിയിച്ചു.

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ