Hot Posts

6/recent/ticker-posts

സുരേഷ് ഗോപി ബി.ജെ.പി. സംസ്ഥാന കോര്‍ കമ്മിറ്റിയിലേക്ക്


തിരുവനന്തപുരം: സുരേഷ് ഗോപിയെ ബി.ജെ.പി. സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും. കോര്‍ കമ്മിറ്റി വിപുലപ്പെടുത്താന്‍ കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തോട് നിര്‍ദേശിച്ചിരുന്നു. 


പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സുരേഷ് ഗോപിയുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നീക്കം.സംസ്ഥാന ബി.ജെ.പി. നേതൃത്വത്തിലേക്ക് സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്രനേതൃത്വത്തിന് മുന്‍പേ തന്നെ ഉണ്ടായിരുന്നു. അതിനാലാണ് സംസ്ഥാനത്തെ കോര്‍ കമ്മിറ്റി വിപുലീകരിക്കാനുള്ള അനുമതി ദേശീയ അധ്യക്ഷന്‍ സംസ്ഥാന അധ്യക്ഷന് നല്‍കിയിരുന്നത്.


കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍, സംസ്ഥാന കോര്‍ കമ്മിറ്റി വിപുലീകരിക്കാന്‍ അനുമതി ലഭിച്ച കാര്യം വിശദീകരിക്കപ്പെട്ടിരുന്നു.


കോര്‍ കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തേണ്ട പേരുകള്‍ സംസ്ഥാന അധ്യക്ഷനും സംഘടനാ സെക്രട്ടറിയും ചേര്‍ന്ന് തീരുമാനിക്കുകയും ചെയ്തു. ഇതനുസരിച്ച് തയ്യാറാക്കിയ പട്ടികയില്‍ സുരേഷ് ഗോപിയുടെ പേര് ഉള്‍പ്പെടുത്തി ദേശീയ അധ്യക്ഷന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.


സുരേഷ് ഗോപി ബി.ജെ.പിയുടെ സംസ്ഥാന കോര്‍ കമ്മിറ്റിയിലേക്കെത്തുന്ന കാര്യത്തില്‍ ഇനി കേന്ദ്രനേതൃത്വത്തിന്റെ ഔദ്യോഗിക അറിയിപ്പു മാത്രമേ ഉണ്ടാകേണ്ടതുള്ളൂ. ദേശീയ നേതൃത്വമാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടതും തീരുമാനിക്കേണ്ടതും. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുടെ താല്‍പര്യം മാനിച്ചാണ് സംസ്ഥാന നേതൃത്വം സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറിയിരിക്കുന്നതെന്നാണ് വിവരം.

കഴിഞ്ഞതവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ എത്തിയപ്പോള്‍ ബി.ജെ.പി. സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. പതിവുമുഖങ്ങള്‍ക്കു പകരം പുതുമുഖങ്ങള്‍ വരേണ്ടതിനെ കുറിച്ച് അന്ന് അദ്ദേഹം സംസാരിച്ചിരുന്നു. അന്ന് സുരേഷ് ഗോപിയെ കുറിച്ച് മോദി അന്വേഷിച്ചിരുന്ന വിവരവും പുറത്തുവന്നിരുന്നു.

പ്രസിഡന്റും മുന്‍ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും മാത്രം കോര്‍ കമ്മിറ്റിയില്‍ വരിക എന്നതായിരുന്നു പാര്‍ട്ടിയിലെ പതിവുരീതി. എന്നാല്‍ ഇതിന് മാറ്റം വരികയാണ് ഇപ്പോള്‍. സുരേഷ് ഗോപിയുടെ താരമൂല്യത്തിലൂടെ നേട്ടമുണ്ടാക്കുക എന്നതാണ് ബി.ജെ.പി. ലക്ഷ്യമാക്കുന്നത് എന്നാണ് സൂചന.

Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി