Hot Posts

6/recent/ticker-posts

കൃഷി ഓഫീസർക്ക് യാത്രയയപ്പ് നൽകി


തീക്കോയി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസറായി കഴിഞ്ഞ ആറുവർഷം സേവനമനുഷ്ഠിച്ച ഹണി ലിസ ചാക്കോയ്ക്ക് ഗ്രാമപഞ്ചായത്ത് യാത്രയയപ്പ് നൽകി. വണ്ടിപ്പെരിയാർ ജില്ലാ പച്ചക്കറി ഫാമിലേക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറായി ഹണി ലിസ ചാക്കോയ്ക്ക് പ്രമോഷൻ ലഭിച്ചു.


കാർഷിക മേഖലയായ തീക്കോയിൽ ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കുന്നതിനും ഇക്കോ ഷോപ്പിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനും ഈ കാലയളവിൽ കൃഷി ഓഫീസർ എന്ന നിലയിൽ വലിയ പങ്കുവഹിച്ചിരുന്നു. 


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെസി ജയിംസ് അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് യോഗത്തിൽ വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൾ റോയി , കവിതാ രാജു, രതീഷ് പി.എസ്, -


അമ്മിണി തോമസ്, നജീമ പരിക്കോച്ച്, സെക്രട്ടറി ആർ സുമഭായി അമ്മ,  തീക്കോയി സഹകരണ ബാങ്ക് പ്രസിഡന്റ്   എം ഐ ബേബി, ടി ഡി  മോഹനൻ, പയസ് കവളംമാക്കൽ, ഇ എം വീഡൻ, ഹെഡ് ക്ലാർക്ക് പത്മകുമാർ എ, അക്കൗണ്ടന്റ്  തോമസ് മാത്യു, പ്ലാൻ ക്ലർക്ക് ബിജു കുമാർ എം സി, വി ഇ ഒ സൗമ്യ,തൊഴിലുറപ്പ് ഓവർസിയർ സുറുമി തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു
വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ