Hot Posts

6/recent/ticker-posts

ചിലതെല്ലാം ഓർമ്മിപ്പിച്ച് ലോക ട്രോമ ദിനം


എല്ലാ വർഷവും ഒക്ടോബർ 17 നാണ് ലോക ട്രോമ ദിനമായി ആചരിക്കുന്നത്. 2011 ന് ഇന്ത്യയിലെ ന്യൂഡൽഹിലാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്. പിന്നീട് ലോക ട്രോമ ദിനമായി എല്ലാ രാജ്യങ്ങളും ആചരിച്ചു തുടങ്ങി. 


വാഹനാപകടങ്ങളെ മാത്രമാണ് ട്രോമ എന്നു പറയുന്ന തെറ്റിദ്ധാരണ ജനങ്ങൾക്കിടയിലുണ്ട്. റോഡപകടങ്ങൾ, വീഴ്ചകൾ, പൊള്ളൽ, വ്യാവസായിക അപകടങ്ങൾ, അക്രമത്തിലൂടെ ഒരാൾക്ക് പരുക്കേൽക്കുക തുടങ്ങി ട്രോമയുടെ കാരണങ്ങൾ വ്യത്യാസപ്പെടാം. 


വാഹനാപകടങ്ങളാണ് ട്രോമയുടെ ഒന്നാമത്തെ കാരണം. ഇരുചക്ര വാഹനങ്ങൾ മൂലമുണ്ടാകുന്ന വാഹനാപകടങ്ങളാണ് ഇതിൽ കൂടുതലും. രണ്ടാമത്തെ കാരണം നമ്മുടെ ചെറിയ തെറ്റുകളാണ്. ഉയരങ്ങളിൽനിന്നുള്ള വീഴ്ച, വീട്ടിലോ ബാത്റൂമിലോ തെന്നി വീഴുക ഇവയെല്ലാം ട്രോമ വിഭാഗത്തിൽ പെടുന്നു. മൂന്നാമത്തെ കാരണം കായിക മത്സരങ്ങൾക്കിടയിലെ പരുക്കുകളാണ്.


ഏറ്റവും നിർണായക നിമിഷങ്ങളിൽ ഒരു ജീവൻ രക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെയും, ട്രോമ മരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഒഴിവാക്കുന്നതിനുമുള്ള നിർണായക നടപടികൾ തയ്യാറാക്കുകയും പ്രായോഗികമാക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യം ലോക ട്രോമ ദിനം ഓർമിപ്പിക്കുന്നു. 


വർധിക്കുന്ന അപകടനിരക്കും, അവയെ തുടർന്നുണ്ടാകുന്ന മരണങ്ങളും, പരുക്കുകളും, വൈകല്യങ്ങളും അവ തടയേണ്ടതിന്റെ ആവശ്യകതയും ഈ ദിവസം ഉയർത്തി കാട്ടുന്നു. ട്രോമയെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനും ട്രോമാറ്റിക് സംഭവങ്ങളും മരണങ്ങളും അഭിസംബോധന ചെയ്യുന്നതിനുള്ള വഴികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും കൂടിയുള്ളതാണ് ഈ ദിനം. ഏതെങ്കിലും കാരണത്താലുള്ള ട്രോമാറ്റിക് പരുക്കുകൾ താൽക്കാലികമോ സ്ഥിരമോ ആയ വൈകല്യത്തിലേക്ക് നയിച്ചേക്കാം.

മരണനിരക്ക് കുറയ്‌ക്കുന്നതിന്, ട്രോമ അനുഭവിച്ച ആളുകൾക്ക് ട്രോമയെക്കുറിച്ചും പ്രാഥമിക പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങൾക്കിടയിൽ അവബോധം നൽകേണ്ടത് പ്രധാനമാണ്. ട്രോമ സംഭവിച്ചതിന് ശേഷമുള്ള ഫലപ്രദമായ ഇടപെടലിലൂടെ റോഡിലെ മരണങ്ങളിൽ 50 ശതമാനമെങ്കിലും തടയാമായിരുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു