Hot Posts

6/recent/ticker-posts

കോവിഡ് കാരണം ദാരിദ്ര്യത്തിലായത് 5.6 കോടി ഇന്ത്യാക്കാർ- ലോകബാങ്ക് റിപ്പോർട്ട്


ന്യൂഡല്‍ഹി: ലോകത്തെ പ്രതിസന്ധിയിലാക്കിയ കോവിഡ് മഹാമാരി ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും യാത്രാവിലക്കുകളും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. 


കോവിഡ് മഹാമാരി 2020-ല്‍ ലോകത്തെ 7.1 കോടി ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടുവെന്ന് ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതില്‍ 79 ശതമാനം ആളുകളും ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


കോവിഡിനേത്തുടര്‍ന്ന് ദാരിദ്ര്യ നിരക്ക് മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-ല്‍ 8.4 ശതമാനമായിരുന്ന ദാരിദ്ര്യ നിരക്ക് 2020-ല്‍ 9.3 ശതമാനമായി ഉയര്‍ന്നു. 


2020 അവസാനത്തോടെ, 7.1 കോടി ആളുകളാണ് കടുത്ത ദാരിദ്ര്യത്തിലായത്. ഇതിന്റെ ഫലമായി ആഗോളതലത്തില്‍ തന്നെ ഏകദേശം 700 ദശലക്ഷത്തിലധികം പേര്‍ കടുത്ത ദാരിദ്ര്യം നേരിട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം, ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളിലാണ്‌ ദാരിദ്ര്യം കൂടുതല്‍ രൂക്ഷമായത്‌. ലോകത്ത് ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെട്ട 7.1 കോടി ജനങ്ങളില്‍ 5.6 കോടിയും ഇന്ത്യയിലാണെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിരുന്നിട്ടും ചൈനയില്‍ ദാരിദ്ര്യം കൂടിയിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2020-ല്‍ ചൈന വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിട്ടില്ല. എന്നാല്‍ ഇന്ത്യയെ ഇത് ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി