Hot Posts

6/recent/ticker-posts

ഡിസംബർ 1 ലോക എയ്ഡ്സ് ദിനം; ജില്ലാതല ഉ​ദ്ഘാടനം ചേർപ്പുങ്കലിൽ



പാലാ: എച്ച് ഐ വി അണുബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും, എച്ച് ഐ വി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയ അറിയിച്ചു.  


'ഒന്നായി, തുല്യരായി തടഞ്ഞു നിർത്താം' എന്നതാണ് ഈ വർഷത്തെ സന്ദേശം. വർഗ, ജാതി, ലിംഗ അസമത്വങ്ങൾ ഇല്ലാതാക്കിക്കൊണ്ടും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും നിയമപരവുമായ സമത്വം ഉറപ്പുവരുത്തിക്കൊണ്ടും മാത്രമേ എയിഡ്സിനെപോലുള്ള മഹാമാരികളെ ഇല്ലാതാക്കാൻ കഴിയൂ എന്നാണു ഈ സന്ദേശം നമ്മെ ഓർമ്മപ്പെടുത്തുന്നത്.



ലോക എയ്ഡ്സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബർ 1നു ചേർപ്പുങ്കൽ ബി.വി.എം കോളേജിൽ തോമസ് ചാഴികാടൻ എംപി  നിർവ്വഹിക്കും. അഡ്വ.മോൻസ് ജോസഫ്  എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. 


സിനിമാതാരം അഞ്ചു കൃഷ്ണ അശോക് മുഖ്യാതിഥിയായി പങ്കെടുക്കും. എയ്ഡ്സ് ദിന സന്ദേശം ബിവിഎം കോളേജ്  പ്രിൻസിപ്പൽ ഡോ.ബേബി സെബാസ്റ്റ്യൻ തോണിക്കുഴിയും മുഖ്യപ്രഭാഷണം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയയും എയിഡ്സ് ദിന പ്രതിജ്ഞ കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബോബി മാത്യു കീക്കോലിയും നടത്തും. 


ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അജയ് മോഹൻ, പാലാ ഡിവൈഎസ്പി എ ജെ തോമസ്, ഹെഡ് ഓഫ് ദി ഡിപ്പാർമെൻ്റ് സോഷ്യൽ വർക്ക് ഡോ.സിസ്റ്റർ ബിൻസി അറക്കൽ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, വിഹാൻ കോർഡിനേറ്റർ ജിജി തോമസ്, ജില്ലാ എയ്ഡ്സ് കണ്ട്രോൾ ഓഫീസർ ഡോ.ട്വിങ്കിൾ പ്രഭാകരൻ, ജില്ലാ മാസ്  മീഡിയ ഓഫീസർ ഡോമി ജോൺ, റെഡ് റിബൺ ക്ലബ്ബ് പ്രോഗ്രാം ഓഫീസർ സജോ ജോയി എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തും.

രാവിലെ 9:30 നു നടക്കുന്ന ജില്ലാതല ബോധവത്കരണ റാലിയിൽ ബിവിഎം കോളേജ്, മരിയൻ കോളേജ്, എൽഎൽഎം, മാർസ്ലീവാ എന്നീ കോളേജുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. 

റാലി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയ ഫ്‌ളാഗ് ഓഫ് ചെയ്യും. 10 മണിക്ക് ബിവിഎം കോളജിൽ നടക്കുന്ന സന്നദ്ധ രക്തദാന ക്യാമ്പിൽ 50 ലധികം റെഡ് റിബൺ ക്ലബ്ബ് വോളന്റീർമാർ രക്തം ദാനം ചെയ്യും. ക്യാമ്പ് പാലാ ഡിവൈഎസ്പി എ ജെ തോമസ് ഉദ്ഘാടനം ചെയ്യും. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം വിവിധ സർക്കാർ ആശുപത്രികളുടെയും, കോളേജുകളിലെ റെഡ് റിബ്ബൺ ക്ലബ്ബുകളുടെയും, രക്ത ദാന ഫോറങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.

നവംബർ 30നു കോട്ടയം ഗാന്ധി സ്ക്വയറിൽ എച്ച്ഐവി അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന സ്നേഹദീപം തളിക്കൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 

കോട്ടയം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ ടി ബി ഓഫീസർ, ഡോ.ട്വിങ്കിൾ പ്രഭാകരൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ജില്ലയിലെ എയ്ഡ്സ് നിയന്ത്രണ സമിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. 

പരിപാടിയോടനുബന്ധിച്ച് സിഎംഎസ് കോളേജ് എൻഎസ്എസ് യൂണിറ്റ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, കായംകുളം വിമലയുടെ നേതൃത്വത്തിലുള്ള ബോധവത്കരണ കഥാപ്രസംഗം എന്നിവയും സംഘടിപ്പിച്ചു. സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി, ജില്ലാ ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം, ബിവിഎം കോളേജ് സോഷ്യൽ വർക്ക് വിഭാഗം, റെഡ് റിബൺ ക്ലബ്ബ്, എച്ച്ഡിഎഫ്സി ബാങ്ക്, പാലാ ബ്ലഡ് ഫോറം തുടങ്ങിയവരാണ് ജില്ലാതല പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു